ചേര്‍ത്തല: താലൂക്ക് ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന മൂന്ന് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സുകള്‍ എടുക്കാതിരിക്കുക, പുതുക്കി കടയില്‍ സൂക്ഷിക്കാതിരിക്കുക എന്നീ ക്രമക്കേടുകളാണ് കടയില്‍ കണ്ടെത്തിയത്.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. ഫിലിപ്പോസ്, ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍ ബി. മധുസൂദനന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് പ്രേംകുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ആര്. സഞ്ജയ്നാഥ്, ആര്. കുമാരനുണ്ണി, ജോണ്‍ സുശീല്‍, സൗമ്യ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: