വൈറ്റില: വൈറ്റില ജംഗ്ഷനില്‍ സ്ഥാപിച്ച മോട്ടോര്‍ തൊഴിലാളി സംഘിന്റെ (ബിഎംഎസ്) കൊടിമരം സിഐടിയു പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് കൊടിമരം നശിപ്പിച്ചത്. ഏറെക്കാലമായി ഇവിടെ മറ്റ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളെ സിഐടിയു വിലക്കാറുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എ. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി, മോട്ടോര്‍ തൊഴിലാളി സംഘ് ജില്ലാ ട്രഷറര്‍ പി.വി.റെജിമോന്, നേതാക്കളായ അനില്‍ കലൂര്‍, ഗോവിന്ദന്‍കുട്ടി, ബിജു, സെല്വന് എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയപ്പോള്‍ മരട് സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് അഡീഷണല്‍ എസ്ഐ പൗലോസ് തെറ്റിദ്ധരിപ്പിച്ചതായും നേതാക്കള്‍ പറഞ്ഞു.
മരട് സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങളുടെ കീഴിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതി സ്വീകരിച്ചില്ല. ഒടുവില്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കുകയായിരുന്നു. സംഭവ സ്ഥലം കടവന്ത്ര സ്റ്റേഷന് കീഴിലാണ് വരുന്നത്. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: