കോട്ടയം: കൃഷിയും വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട കാര്‍ഷിക സംസ്കാരം തിരിച്ചുകൊണ്ടുവന്ന് 2016ഓടെ കേരളത്തെ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി കെ.പി. മോഹനന് പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് നിര്‍മ്മിക്കുന്ന ആധുനിക കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍വര്‍ഷത്തെ പോലെ ഈ വര്‍ഷവും കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ജൈവ പച്ചക്കറി കൃഷിയുടെ സന്ദേശം എത്തിക്കും. എല്ലാ പഞ്ചായത്തുകളിലും 200 പശുക്കളെ വീതം നല്‍കും. കഴിഞ്ഞ വര്‍ഷം 100 പശുക്കളെയാണ് നല്‍കിയത്. കാര്‍ഷിക – ക്ഷീര വികസന മേഖലയില്‍ വന്‍ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ രണ്ട് ബ്ലോക്കുകളില്‍ വെറ്ററിനറി ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് ഒരു വാഹനം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ചെലവു കുറഞ്ഞ ശാസ്ത്രീയമായി രൂപകല്പന ചെയ്ത 5 ആടുകളെ വളര്‍ത്താന്‍ പര്യാപ്തമായ ആധുനിക കൂടിന്റെ വിതരണോദ്ഘാടനം മന്ത്രി കെ.പി. മോഹനന് നിര്‍വ്വഹിച്ചു. മികച്ച ക്ഷീര കര്‍ഷകരായ കൊല്ലംപറമ്പില്‍ സി.ജെ. കുര്യന്, ഗീത-ഗോപാലകൃഷ്ണന് എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. ഗോവര്‍ദ്ധിനി പദ്ധതി മാസ്റ്റര്‍ പോളിസി വിതരണം നഗരസഭ ചെയര്മാന് കെആര്‍ജി വാര്യര്‍ നിര്‍വ്വഹിച്ചു. കുട്ടനാട് പാക്കേജ് ധനസഹായ വിതരണം ബിജു പുന്നത്താനവും പട്ടിക ജാതി വിഭാഗത്തിനുളള പശു വളര്‍ത്തല്‍ ധനസഹായ വിതരണം ഉഷ വിജയനും നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: