ചെങ്ങന്നൂര്‍: ഡിവൈഎസ്പി ഓഫീസ് മുറ്റത്ത് മദ്യപിച്ചെത്തി കൂട്ടത്തല്ല് നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. സേവാദള്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ചെങ്ങന്നൂര്‍ തിട്ടമേല്‍ പ്ലാപ്പള്ളി വീട്ടില്‍ സോമശേഖരന്‍ നായര്‍ (സോമന് പ്ലാപ്പള്ളി-50), പന്തളം കടയ്ക്കാട് സജിത്ത് നിവാസില്‍ സജിത്ത് (24), സഹോദരന് സാജന് (27) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മെയ് മൂന്നിന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നഗരത്തില്‍ വെച്ച് യുവാക്കളുമായി തര്‍ക്കമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കിയ ശേഷം സ്വന്തം ഇരുചക്ര വാഹനത്തില്‍ കയറി ഓടിച്ചു പോകുന്നതിനിടെ യുവാക്കള്‍ പിന്തുടര്ന്നു. യുവാക്കള്‍ വാഹനത്തില്‍ പിന്നാലെ എത്തുന്നതു കണ്ട് സോമന് പ്ലാപ്പള്ളി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസ് മുറ്റത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു കയറ്റി.
എന്നാല്‍ ഡിവൈഎസ്പി ഓഫീസ് ആണെന്ന് അറിയാതെ യുവാക്കള്‍ ഇവിടെവച്ച് സോമശേഖരനെ ആക്രമിച്ചു. സോമന് തിരിച്ചും ഇവരെ മര്‍ദ്ദിച്ചതോടെ ഓഫീസ് മുറ്റത്ത് കൂട്ടത്തല്ലായി. സംഭവമറിഞ്ഞ് എത്തിയ എഎസ്പി: അരുള്‍ ആര്.ബി.കൃഷ്ണയുടെ നിര്‍ദ്ദേശ പ്രകാരം ഇരുകൂട്ടരെയും ഇവരുടെ വാഹനവും കസ്റ്റഡിയിലെടുക്കുകയും കേസ് എടുക്കുകയും ചെയ്തു. പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: