ചേര്‍ത്തല: കാത്തുനില്പ്പു പുരകള്‍ പൊളിച്ചു മാറ്റിയ സംഭവത്തില്‍ ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനം. ആശുപത്രി അധികൃതര്‍ കെപിസിസിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ചെയര്‍പേഴ്സണെതിരെ വിമര്‍ശനം ഉയര്‍ന്നത്.
അനധികൃതമെന്ന പേരില്‍ നഗരസഭ പൊളിച്ച രണ്ട് കാത്തുനില്‍പ്പ് പുരകളും പുനര്‍നിര്‍മിക്കുന്നതിന് അനുമതി നല്കാന് നഗരസഭ ഭരണാധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. പൊതുജനത്തിന്റെ ആവശ്യപ്രകാരം സേവന ഉദ്ദേശത്തോടെ ദേശീയപാതയോരത്ത് സ്വകാര്യ ആശുപത്രി സ്ഥാപിച്ച കാത്തുനില്പ്പു കേന്ദ്രങ്ങള്‍ പൊളിച്ചത് വിവാദമായിരുന്നു.
ഇക്കാര്യത്തില്‍ നേതാക്കളുള്‍പ്പടെയുള്ളവരുമായി ഭരണാധികാരികള്‍ കൂടിയാലോചന നടത്തിയില്ലെന്നും വിമര്‍ശനമുണ്ടായി. രണ്ടുമാസം മുമ്പാണ് ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: