ആലപ്പുഴ: കഴിഞ്ഞ കുറേ നാളുകളായി ആലപ്പുഴ നഗരവും സമീപ പ്രദേശങ്ങളും തെരുവ് നായ്ക്കളാല്‍ നിറഞ്ഞു. ദേശീയപാതയും സംസ്ഥാന പാതയും മാത്രമല്ല ഇടറോഡുകളിലുമൊക്കെ നായ്ക്കള്‍ പെരുകുകയാണ്. ധാരാളം ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടും അധികൃതര്‍ സത്വര നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാലമാകുമ്പോള്‍ ബൈക്ക് യാത്രക്കാര്‍ കൂടാതെ മുച്ചക്ര വാഹനക്കാരും കാറുകളുമൊക്കെ നായ്ക്കള്‍ റോഡിന് കുറുകെ ചാടുമ്പോള്‍ വണ്ടിയുടെ ഗതി മാറി അപകടത്തില്‍പ്പെടും.
കൂട്ടം കൂടുന്ന നായ്ക്കള്‍ പല സ്ഥലങ്ങളിലും വീടുകളില്‍ കയറി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. നാടന്‍ കോഴികളെ ധാരാളമായി കൊന്നൊടുക്കുന്നതിനാല്‍ കൃഷിക്കാര്‍ക്ക് നഷ്ടമുണ്ടാകുന്നു. മഴക്കാലത്തിന് മുമ്പ് അടിയന്തര നടപടി സ്വീകരിച്ചാല്‍ വലിയൊരു അപകട ശൃംഖല ഒഴിവാക്കാനാകും. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഫോറം ജനറല്‍ സെക്രട്ടറി എം.ടി. റിയാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: