മുഹമ്മ: ക്ഷേത്രങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളുടെയും വിവേകത്തിന്റെയും കേന്ദ്രങ്ങളായി മാറണമെന്ന് ആചാര്യന് ടി.ആര്. രാമനാഥന്. കാവുങ്കല്‍ ദേവീ ക്ഷേത്രത്തില്‍ മഹാദേവ ക്ഷേത്രനടയില്‍ നടക്കുന്ന ശിവപുരാണ മാഹാസത്രത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പൈതൃകം സംരക്ഷിക്കാന്‍ ഭക്തര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിര്‍മ്മിക്കുന്ന ശിവ ക്ഷേത്രത്തിന്റെ ഉത്തരം വയ്പ് കര്‍മ്മം മേല്‍ശാന്തി സുരേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവസ്വം പ്രസിഡന്റ് സി.പി. രവീന്ദ്രന്, മാനേജര്‍മാരായ കെ.പി. ബിജു, കെ.പി. ഗോപിനാഥ് എന്നിവര്‍ നിര്‍വഹിച്ചു. എ.ബി. മഹാദേവന്, പി.ആര്. ശാന്തന്, ഒ.പി. പുരുഷോത്തമന്, എ.പി. വിജയന്, റാംജി, ജെ. രാമചന്ദ്രനായ്ക്കന്, ഗോപാലകൃഷ്ണ പൈ, ക്ഷേത്രശില്പി മയിലാടി മണി ആചാരി, തച്ചന് അശോകന് എന്നിവര്‍ പങ്കെടുത്തു. നൂറുകണക്കിന് ഭക്തരാണ് ഉത്തരം വയ്പ് ചടങ്ങിന് സാക്ഷിയാകാനെത്തിയത്. ശിവക്ഷേത്ര നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും ജൂലൈ അവസാനവാരം പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കാനാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: