മുഹമ്മ: കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന ശിവപുരാണ സത്രത്തിന് ഭക്തജനത്തിരക്കേറി. ദൂരദേശങ്ങളില്‍ നിന്നുപോലും നിരവധി ഭക്തരാണ് ശിവപുരാണ മഹാസത്രത്തില്‍ പങ്കെടുത്ത് ഭഗവത് കടാക്ഷം ലഭിക്കുന്നതിന് എത്തിച്ചേരുന്നത്.
പരമമായ ആത്മജ്ഞാനമാണ് ശിവജ്ഞാനം നല്‍കുന്നതെന്ന് ശിവപുരാണ മഹാസത്രം ആചാര്യന് ടി.ആര്. രാമനാഥന്. സത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യ ആത്മീയ സിദ്ധിക്കുള്ളതാണ്. വിദ്യ സാക്ഷാല്‍ പരാശക്തിയായി പറയുമ്പോള്‍ ശിവന് വിദ്യയുടെ ഈശ്വരനായും ഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഷ്ടാദശപുരാണങ്ങളില്‍ 24,000 ശ്ലോകങ്ങളിലായി വിദ്വേശ്വരസംഹിത, രുദ്രസംഹിത, ശതരുദ്രസംഹിത, കോടിരുദ്രസംഹിത, വായവീയസംഹിത, ഉമാസംഹിത, കൈലാസസംഹിത എന്നീ ഏഴ് സംഹിതകളില്‍ ആദ്യത്തേതില്‍ ശിവന്റെ പ്രാദുര്ഭാവം അഗ്നിസ്തംഭമായാണ് കല്പിച്ചിരിക്കുന്നത്. ഇത് ജ്ഞാനാഗ്നിയാണെന്ന് ആചാര്യന് രാമനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: