നമ്മുടെ നാട്ടിലെ ജീര്‍ണിച്ച നിയമം പൊളിച്ചെഴുതപ്പെടേണ്ട സമയം അതിക്രമിച്ചു. കാരണം നമ്മുടെ നാട്ടില്‍ ഇത്തരം കുറ്റ കൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല.
ഇങ്ങനെയുളള സംഭവങ്ങള്‍ നിത്യവും വാര്‍ത്തയിലൂടെ കാണുന്നു. നമ്മള് മലയാളികള്‍ അവിടെ ചില പ്രതിഷേധങ്ങള്‍ നടത്തും. എന്നിട്ട് അടുത്തത് വരുമ്പോള്‍ വീണ്ടും പ്രതിഷേധിക്കും. നമ്മുടെ അമ്മപെങ്ങന്മാരെ സംരക്ഷിക്കുവാന്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ നമുക്ക് ഒരുമിച്ച് പോരാടാം.
നമ്മുടെ പോരാട്ടം തീര്‍ച്ചയായും അധികാരികള്‍ കാണും. നമ്മുടെ വീട്ടിലുമുണ്ട് അമ്മ പെങ്ങന്മാര്. നമ്മള് മിണ്ടാതെ ഇരുന്നാല്‍ ഒരുപക്ഷെ നമുക്ക് ചിലപ്പോള്‍ അവരുടെ മാനംകാക്കാന്‍ സാധിച്ചു എന്ന് വരില്ല
സുധീര്‍ കപ്പംവിള
പ്രതികരിക്കാൻ ഇവിടെ എഴുതുക: