മട്ടാഞ്ചേരി: തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍-ട്രെയ്ലര് തൊഴിലാളികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. ട്രേഡ് യൂണിയന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.
വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിലെത്തുന്ന ട്രെയ്ലര്-കണ്ടെയ്നര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതില്‍ ഡിപി വേള്‍ഡ് പരാജയപ്പെടുകയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും കൈക്കൊള്ളാത്ത അധികൃതര്‍ക്ക് മുന്നില്‍ ഏകദിന സൂചനാ പണിമുടക്കും നിവേദനവും നല്‍കിക്കഴിഞ്ഞു.
അധികൃതരുടെ നിസ്സംഗതക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം കണ്ടെയ്നര്‍-ട്രെയിലറുകളാണ് വല്ലാര്‍പാടം ടെര്‍മിനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ട്രെയ്ലര് സമരാഹ്വാനത്തെത്തുടര്ന്ന് ഇതിനകം ഒട്ടേറെ കണ്ടെയ്നറുകള്‍ അന്യസംസ്ഥാന തുറമുഖങ്ങളിലേക്ക് വ്യവസായികള്‍ നീക്കുകയും ചെയ്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: