ചാലക്കുടി: കൊരട്ടി പഞ്ചായത്ത് നാലുകെട്ടില്‍ കുന്നിടിച്ച് നിരത്തി അനധികൃത നിര്‍മ്മാണവും പാറപൊട്ടിക്കലും. കൊരട്ടി പഞ്ചായത്ത് ഇടപെട്ട് സ്റ്റോപ്പ്മെമ്മോ നല്കി നിര്‍ത്തിവച്ചു.
യാതൊരു രേഖകളും ഇല്ലാതെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനധികൃത നിര്‍മ്മാണം നടത്തുന്നത്. പഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോ കൈപ്പറ്റാതിരുന്നതിനെ തുടന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നേരിട്ടെത്തിയാണ് പണികള്‍ നിര്‍ത്തിവെപ്പിച്ചത്.
അനധികൃതമായി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിച്ചതുമൂലം സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തില്‍ അനധികൃതമായി പാറകള്‍ പൊട്ടിച്ച നിലയിലും പ്രദേശത്തുനിന്ന് പാറപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു.
ഇവിടെ നിന്ന് നിരവധി ലോഡ് മണ്ണ് പുറം പ്രദേശങ്ങളിലേക്ക് കടത്തിയതായി നാട്ടുകാര്‍ ആരോപിച്ചു. നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും ഡിപ്പാര്‍ട്ട്മെന്റിനും പഞ്ചായത്ത് പരാതികള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: