ആലപ്പുഴ: യുവാവിനെ കൊലചെയ്ത കേസില്‍ നിന്ന് ക്വട്ടേഷന്‍ നല്കിയ പോലീസുകാരനെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കം. നിലവില്‍ അറസ്റ്റിലായ പ്രതികളെ ആരോപണ വിധേയനായ പോലീസുകാരന് ഇടപെട്ട് പോലീസ് മുന്‍പാകെ കീഴടക്കുകയായിരുന്നുവെന്നും ആക്ഷേപമുയരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെല്ലാവരും തന്നെ സിപിഎമ്മുകാരാണ്. പ്രതികളെ പോലീസുകാരന് റെയില്‍വേ സ്റ്റേഷന് സമീപം സ്വന്തം കാറില്‍ എത്തിച്ച് പോലീസില്‍ കീഴടക്കുകയായിരുന്നുവെന്നാണ് വിവരം. മാവോ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന പ്രതിയെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
കൂടാതെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുരക്ഷിതനാണ്. സിപിഎമ്മിന് വേണ്ടി പോലീസ് സേനയില്‍ ‘പണി’യെടുത്തിരുന്ന പോലിസുകാരനാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെതെന്നാണ് വിവരം. കാലങ്ങളായി സൗത്ത് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസുകാരനെ സഹായിക്കാന്‍, കൊലയിലേക്ക് നയിച്ച പ്രശ്നങ്ങള്‍ പോലീസ് ബോധപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും ആരോപണമുണ്ട്. സജിത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരസെന്റ് സ്ഥലവും വീടും വില്പന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന ആക്ഷേപമാണ് ഉയന്നിട്ടുള്ളത്. 30 ലക്ഷം രൂപയ്ക്ക് വസ്തുവും വീടും വില്പ്പനക്കരാറെഴുതുകയും അഞ്ച് ലക്ഷം രൂപ പോലീസുകാരനില്‍ നിന്ന് സജിത്ത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ തീയതി കഴിഞ്ഞിട്ടും ബാക്കിത്തുക നല്‍കാതിരുന്നതോടെ കരാര്‍ റദ്ദാകുകയും വില്പന സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.
സ്ഥലം വില്പന നടത്തിയശേഷം അഡ്വാന്‍സ് നല്കിയ തുക തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അഡ്വാന്‍സ് നല്കിയ പോലീസുകാരനും സംഘവും അംഗീകരിച്ചില്ലെന്നും പറയപ്പെടുന്നു. രണ്ടാഴ്ച മുമ്പ് സജിത്തിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘം എത്തിയെങ്കിലും നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കൊലപാതകത്തില്‍ പോലീസുകാരന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമൊവശ്യപ്പെട്ട് സജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാപോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: