കൊല്ലം: കടയ്ക്കല്‍ സിഐ ഹരികുമാറിന്റെ പീഡനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്കൊരുങ്ങി. ഇടനിലക്കാര്‍ വഴി യുവാവിന്റെ ബന്ധുക്കളില്‍ നിന്ന് സിഐയും കൂട്ടരും പണം തട്ടിയതായി പരാതി. പാരിപ്പള്ളി കടമ്പാട്ടുകോണം പോരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ആണ് പരാതിക്കാരന്. കടയ്ക്കല്‍ സിഐ ഹരികുമാര്‍, ചടയമംഗലം എസ്ഐ ഭദ്രകുമാര്‍, അടിമാലി തൊടുവേലില്‍ ജയ്സന് ജോസഫ് എന്നിവര്‍ക്കെതിരെ സുനില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 21ന് ചടയമംഗലം സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി സ്വദേശിയായ ജയ്സണ്‍ ജോസഫിന്റെ വക തടി മോഷണംപോയ കേസില്‍ തന്നെ കടയ്ക്കല്‍ സിഐ പ്രതിയാക്കുകയായിരുന്നു. ജയിലില്പോവുകയോ 35000 രൂപ നല്കി കേസ് ഒത്തുതീര്‍പ്പാക്കുകയോ ചെയ്യാനാണ് സിഐ ഹരികുമാര്‍ പറഞ്ഞത്. എന്നാല്‍ ജയ്സണ്‍ ജോസഫിനെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും പറഞ്ഞിട്ടും ഹരികുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.
തടിമോഷണത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 22ന് കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി സുനിലിനെ ഇന്ന് റിമാന്റ് ചെയ്യുകയായിരുന്നു. സുനില്‍ കൊട്ടാരക്കര സബ്ജയിലില്‍ കഴിയുന്ന കാലയളവിലാണ് പരവൂര്‍ സ്വദേശി സിന്ദപ്പന്‍ എന്ന സിന്ദുരാജിന്റെ ഇടനിലയില്‍ സുനിലിന്റെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ 25000 രൂപ വാങ്ങിയത്. സിഐ ഹരികുമാര്‍ നേരത്തെ പരവൂരില്‍ ജോലി ചെയ്തിരുന്നപ്പോഴും സിന്ദപ്പന്‍ ഇടനിലക്കാരനായിരുന്നുവെന്നും ആരോപണമുണ്ട്. 25000 രൂപ നല്‍കിയില്ലെങ്കില്‍ സുനിലിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി വിലങ്ങുവെച്ച് പൊതുമധ്യത്തില്‍ നടത്തുമെന്നായിരുന്നു ഭീഷണി.
ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇതെല്ലാം കാണിച്ച് മനുഷ്യാവകാശകമ്മീഷനും മറ്റും സുനില്‍ പരാതി നല്കി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സിന്ദപ്പന്‍ ഭീഷണിപ്പെടുത്തിയെന്നും സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ എഴുകോണില്‍ നിന്ന് സ്വര്‍ണാ‘രണങ്ങള്‍ മോഷണം പോയ കേസില്‍ തന്നെ അന്വേഷിച്ച് പോലീസ് എത്തിയതോടെയാണ് സുനില്‍ ആത്മഹത്യാശ്രമം നടത്തിയത്. തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: