എങ്ങനെയാ പ്രയോജനം ഉണ്ടാകുക. എല്ലാ മേഖലയിലും അഴിമതി ഒരു കലയാക്കി ഏറ്റെടുത്ത കാരണം ഖജനാവ് കാലിയായി. അത് നികത്തുവാനും അത് നികത്തി വീണ്ടും അഴിമതി ചെയ്യാനും പാവം ജനങ്ങളുടെമേല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നു. എന്താ ചെയ്ക, എല്ലാം സഹിക്കുകതന്നെ.
ടോമി
ഫൈവ് സ്റ്റാര്‍ തുറക്കാം, ബിവറേജ് ,തുറക്കാം ബിയര്‍ പാര്‍ലര്‍ തുറക്കാം. പക്ഷേ 418 ബാറുകള്‍ മാത്രം തുറക്കാന്‍ പാടില്ല. കുടിക്കുന്നവന് എവിടെ പോയാലും കുടിക്കും. ബാറില്‍ ഇരിക്കാന്‍ സ്ഥലം കിട്ടും. കഴിക്കാന്‍ വല്ലതും ഉണ്ടാകും. അത്ര മാത്രം. ഇനി വഴിയില്‍ കുടിയന്മാരെ കാണാം. ഒന്നുകില്‍ ബിവറേജ് മാത്രം മതി അല്ലെങ്കില്‍ ഒന്നും വേണ്ട. കേന്ദ്രത്തെ എന്തിനു പഴിക്കുന്നു. കേരള സര്‍ക്കാര്‍ ഇഷ്ടത്തിന് പെട്രോള്‍, ഡീസല്‍ വിലകൂട്ടി. അതും ഒരു റെക്കോര്‍ഡ്. വില കൂടുമ്പോള്‍ അതിന്റെ ആദായം വേണ്ട എന്ന് പറഞ്ഞവര്‍ ഇന്നു നാണമില്ലാതെ വില കൂട്ടാന്‍ ഒരുങ്ങി. കേരളം കടക്കെണിയില്‍. അത് മറികടക്കാന്‍ സാധാരണക്കാരന്റെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നു.
സുന്ദരന്‍ പാച്ചിക്കാരന്
അഴിമതിയുടേയും, വിലകയറ്റത്തിന്റെയും കാര്യത്തിലെങ്കിലും ‘അതിവേഗം ബഹുദൂരം’ എന്നുള്ള ആപ്ത വാക്യം നടപ്പിലാക്കണ്ടേ?
ദിലീപ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: