മാവേലിക്കര: തഴക്കര ജില്ലാ കൃഷിത്തോട്ടം സ്പെഷ്യല്‍ ഫാമായി ഉയര്‍ത്തി ജില്ലാ പഞ്ചായത്തില്‍ നിന്നും കൃഷിവകുപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കൃഷിവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ബിന്ദു തങ്കച്ചി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അറിയിപ്പ് നല്കി. മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിന് സാധ്യതകള്‍ക്ക് അനുസരിച്ച് വികസനം ഉണ്ടായിട്ടില്ലെന്നും സ്പെഷ്യല്‍ ഫാമായി ഉയര്‍ത്തി കൃഷിവകുപ്പിലേക്ക് തിരിച്ചെടുത്തതായാണ് ഉത്തരവില്‍ പറയുന്നത്.
1995ലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്തത്. സംസ്ഥാനത്ത് പന്ത്രണ്ടു കൃഷത്തോട്ടങ്ങളാണ് ജില്ലാ പഞ്ചായത്തുകളുടെ അധികാരത്തില്‍ വരുന്നത്. ഇതില്‍ തഴക്കര കൃഷിത്തോട്ടം മാത്രമാണ് സര്‍ക്കാര്‍ തിരികെ എടുത്തത്.
തഴക്കര പഞ്ചായത്തില്‍ കല്ലിമേലില്‍ 100 ഏക്കര്‍ സ്ഥലത്താണ് കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ അഞ്ചേക്കര്‍ സ്ഥലത്ത് വെജിറ്റബിള്‍ ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സിലിന് (വിഎഫ്പിസികെ) ഹൈടെക് പച്ചക്കറി തൈ ഉത്പാദന നേഴ്സറി സ്ഥാപിക്കുന്നതിന് ഒരു ഏക്കറിന് 1500 രൂപ നിരക്കില്‍ 15 വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്ത് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവം. സ്ഥലം പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, കൃഷിമന്ത്രി കെ.പി. മോഹനന് തുടങ്ങിയവര്‍ക്കെതിരെ അഴിമതി ആരോപണവുമായി തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ കോശി.എം.കോശി രംഗത്ത് എത്തിയിരുന്നു.
എല്‍ഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെ അനുകൂലിച്ച് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് ഉള്‍പ്പെടെയുള്ളവര്‍ എത്തിയത് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മലുള്ള ഏറ്റുമുട്ടലിലേക്കു മാറിയിരുന്നു. കൃഷിത്തോട്ടത്തില്‍ സമീപ കാലത്ത് നടന്ന താത്ക്കാലിക നിയമനത്തില്‍ അഴിമതിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അധികാര തര്‍ക്കവും അഴിമതിയും ജില്ലാ കൃഷിത്തോട്ടത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുമ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: