ആലപ്പുഴ: ഉത്സവം കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവ് വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. കളര്‍കോട് കൈതവന സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്. പുന്നപ്ര കുറവന്തോട് നന്ദനത്തില്‍ അനീഷ് (രാജന്-45) ആണ് കൊല്ലപ്പെട്ടത്. സനാതനപുരം സ്വദേശി സാബു, ഇരവുകാട് സ്വദേശിയായ യുവാവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
മാര്‍ച്ച് 23ന് രാത്രി 7.45ന് കൈതവനയിലായിരുന്നു ആക്രമണം നടന്നത്.’ഭാര്യാ സഹോദരന്റെ വീടിന് മുന്നില്‍ സംസാരിച്ചിരിക്കവെയാണ് അക്രമികള്‍ അനീഷിനെ വെട്ടിയത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീഷിനെ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ അനീഷിന്റെ ബന്ധുവായ പറവൂര്‍ വാട്ടര്‍ വര്‍ക്സ് നടുവിലേപറമ്പില്‍ അഭിലാഷ് (26), പുന്നപ്ര കുറവന്തോട് നന്ദനത്തില്‍ സജിത്ത്(19) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെയും വണ്ടാനം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
വയറിന് താഴെ കുത്തേറ്റ അഭിലാഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പഴവീട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പടയണിക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി പുറത്തിരുന്ന് സംസാരിക്കുകയായിരുന്ന അനീഷിനെയും ബന്ധുക്കളെയും ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: