കൊച്ചി: പച്ചാളം കുടിയൊഴിപ്പിക്കലിനെതിരെ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മേനകാ ജംഗ്ഷനില്‍ നടന്ന പ്രതിക്ഷേധ കൂട്ടായ്മ ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയംമ്പള്ളി ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കെതിരെ നടക്കുന്ന നിഷ്ഠൂരമായ അക്രമത്തിന് ഉദാകരണമാണ് പച്ചാളം മേല്‍പാലത്തിന്റെ പേരില്‍ നടത്തിയ കുടിയൊഴിപ്പിക്കലെന്ന് കൂട്ടായ്മ ആരോപിച്ചു.
മൂലമ്പള്ളിയില്‍ നടന്നതിന് സമാനമാണ് പച്ചാളത്ത് നടന്നകുടിയൊഴിപ്പിക്കലെന്ന് ബിഷപ്പ് ആരോപിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ ബിഷപ്പ് പങ്കെടുക്കുന്നതിലെ ന്യായാന്യായങ്ങള്‍ ജനപ്രതിനിധികള്‍ ചോദിച്ചിരുന്നതായും എന്നാല്‍ ഈ അഭിപ്രായം തേടല്‍ കുടിയൊഴിപ്പിക്കുന്നതിന് മുമ്പാകാമായിരുന്നു എന്നും മറുപടി നല്‍കിയതായി ബിഷപ്പ് പറഞ്ഞു.
പാലത്തിന്റെ ഘടനയേക്കുറിച്ചോ, പുനരധിവാസത്തെക്കുറിച്ചോ, സ്ഥലം ഏറ്റെടുക്കലിന് ഇരകളാവുന്നവരേക്കുറിച്ചോ ചര്‍ച്ച നടത്താതെ കിടപ്പാടത്തിന് മേല്‍ കൈവെക്കാന്‍ ഭരണകൂടം തയ്യാറായത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിന് ജന പ്രതിനിധികള്‍ കൂട്ടു നില്ക്കുക എന്നതും ജനാധിപത്യ വിരുദ്ധമാണ്.
വര്‍ങ്ങളായി പ്രദേശത്ത് കുടംബമായി താമസിക്കുന്നവരെ മതിയായ പ്രതിഫലം നല്കി കുടിയൊഴിപ്പിക്കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്ത് നീക്കി ഭീകരാവസ്ഥ സൃഷ്ടിച്ചശേഷം കുടിയൊഴിപ്പിക്കുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫ്രാന്‍സീസ് കളത്തുങ്കല്‍ പറഞ്ഞു.
ഇതിനെരെയുള്ള സമരം ശക്തമാക്കുമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രൊഫസര്‍. കെ. അരവിന്ദാക്ഷന്, ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളി, പി.ജെ. സെബാസ്റ്റ്യന്‍ , കെ. രജികുമാര്‍, ആര്. രഘുരാജ്, കെ.കെ. ഗോപി നായര്‍, പ്രൊഫസര്‍ സൂസന് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: