കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ മുത്തൂറ്റ് ഗ്രൂപ്പ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ചില്ലര്പെയ്മെന്റ് സൊല്യൂഷന്‍സ് നിലവിലുള്ള പ്രീപെയ്ഡ് കാര്‍ഡ്(ചില്ലര്‍ കാര്‍ഡ്) വഴി ഇവയുടെ വിതരണം കേന്ദ്രീകരിക്കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്. ബിജി മോന്, ഓഡിറ്റ് വിഭാഗം ജോയിന്റ് ജനറര്‍ മാനേജര്‍ കിരണ്‍ ജി, ചില്ലര്‍ പേയ്മെന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആസിഫ് ബഷീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിലെ 700ല്‍ അധികം വരുന്ന ബസുകളില്‍ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുത്തൂറ്റ് ചില്ലര്‍ കാര്‍ഡ് എന്നാണ് പുതിയ ഉല്‍പ്പന്നത്തെ നാമകരണം ചെയ്തിരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ്/മുത്തൂറ്റ് ഗ്രൂപ്പ് ശാഖകളില്‍ നിന്ന് കാര്‍ഡുകള്‍ ലഭ്യമാകും. നഗരത്തില്‍ ഏതുതരത്തിലുള്ള ബസ് ടിക്കറ്റിംഗും യാതൊരു തടസവും കൂടാതെ നടത്താനാകുന്ന റീചാര്‍ജ് സൗകര്യവും പ്രീപെയ്ഡ് കാര്‍ഡ് ഉറപ്പുനല്‍കുന്നു.
ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് കടകളില്‍ നിന്ന് ഡിസ്കൗണ്ട് പോലുള്ള പല സേവനങ്ങളും ലഭ്യമാകുന്ന രീതിയില്‍ ഉള്ള ഡിസ്കൗണ്ട് കാര്‍ഡ് ആയും ഇത് ഉപയോഗിക്കാവുന്നതാണ് മുത്തൂറ്റ് ചില്ലര്കാര്ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ ബസുകളുടെ വരവ്, പോക്ക് സമയം തത്സമയാടിസ്ഥാനത്തില്‍ അവരുടെ മൊബൈലില്‍ അറിയിക്കുന്നതിനുള്ള ഇ-പ്ലാറ്റ്ഫോം കൂടി നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: