ചെങ്ങന്നൂര്‍: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികള്‍ കേരളത്തില്‍ പിടിമുറിക്കിയിരിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. പുതിയതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ഞായറാഴ്ച രാവിലെ വരെ 15,742 വാറണ്ട് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഈ നടപടിയില്‍ ഒരു രാഷ്ട്രീയ ഇടപെടലും അനുവധിക്കില്ലെന്നും, ക്രൈം ഫ്രീ സ്റ്റേറ്റായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ മാസത്തോടെ ആരംഭിക്കുഅടിയന്തരഘട്ടങ്ങളില് ജാഗരൂകരായി എത്തുന്ന സ്ട്രൈക്കിങ് ഫോഴ്സിന്റെ യൂണിറ്റ് ചെങ്ങന്നൂരില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്റ്റേഷനുകളിലേക്ക് 300 വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വാങ്ങുന്ന വാഹനങ്ങളിലെ ചിലത് ചെങ്ങന്നൂര്‍ സബ്ഡിവിഷനിലുള്ള പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കും. അന്താരാഷ്ട്ര തലത്തില്‍ ഒരുലക്ഷം പേര്‍ക്ക് 650ഉം ദേശീയ തലത്തില്‍ 450ഉം പോലീസുകാരാണ് വേണ്ടതെങ്കില്‍ സംസ്ഥാനത്ത് 250 പോലീസുകാര്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. വിഷ്ണുനാഥ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: