ചേര്‍ത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം മാര്‍ച്ച് 16ന് ആരംഭിക്കും. 25ന് ആറാട്ടോടെ സമാപിക്കും. 16ന് വൈകിട്ട് ആറിന് ചിക്കരവരവേല്പ്പ് ഘോഷയാത്ര തങ്കിക്കവല ശക്തിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും, 7.15ന് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും, 8.10ന് നൃത്തസന്ധ്യ, രാത്രി 10.40നും 11.20നും മദ്ധ്യേ കോരുത്തോട് ബാലകൃഷ്ണന് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 17ന് രാവിലെ 8.10ന് ശ്രീബലി, തുടര്‍ന്ന് ചിക്കരവലത്ത്, ഒന്‍പതിന് സമ്പൂര്‍ണ നാരായണീയ സംഗമം, വൈകിട്ട് 7.15ന് പ്രഭാഷണം, 8.5ന് ഓട്ടന്തുള്ളല്, 8.10ന് ചിക്കരചമഞ്ഞ് വലത്ത്, ഒമ്പതിന് മുരളീരവം. 18ന് രാത്രി 8.30ന് ഭക്തിഗാനമേള. 19ന് വൈകിട്ട് 7.15ന് ഭക്തിഗാനാമൃതം, ഒമ്പതിന് കഥകളി. 20ന് ഉച്ചയ്ക്ക് 12.10നും 12.30നും മദ്ധ്യേ തൃത്താലിചാര്‍ത്ത്, വൈകിട്ട് ഏഴിന് സംഗീതസദസ്, 8.30ന് വയലിന് ഫ്യൂഷന്‍.
21ന് വൈകിട്ട് ഏഴിന് സംഗീതസദസ്, 7.10ന് സര്‍പ്പംതുള്ളല്‍, 8.45ന് കളര്‍ഫുള്‍ കോമഡി മെഗാ ഷോ, ഒമ്പതിന് സര്‍പ്പംതുള്ളല്‍ തുടരും. 22ന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍. 23ന് വൈകിട്ട് ഏഴിന് നാട്യാഞ്ജലി, ഒമ്പതിന് സംഗീതസദസ്. 24ന് രാവിലെ 8.30ന് പഞ്ചാരിമേളം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, പാണ്ടിമേളം, 10ന് കോമഡിഷോ, ആറാട്ട് ദിവസമായ 25 ന് വൈകിട്ട് 4.30ന് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, രാത്രി 10ന് തിരിപിടിത്തം, പുലര്‍ച്ചെ 1.30ന് സിനിവിഷ്വല്‍ ഡ്രാമ 3.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഏഴാംപൂജ ദിവസമായ ഏപ്രില്‍ ഒന്നിന് വൈകിട്ട് ആറിന് ദ്വാദശ സഹസ്രനാമാര്‍ച്ചന, 7.05ന് കലംപൂജ, 7.55ന് കുങ്കുമാഭിഷേകം, ഗുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: