ചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് പത്തനംതിട്ട, മീനച്ചില്‍, ഹൈറേഞ്ച്, കുന്നത്തുനാട്, ആലുവാ, കോഴിക്കോട്, ബത്തേരി, കണ്ണൂര്‍ എന്നീ 8 താലൂക്ക് യൂണിയനുകളില്നിന്നായി രഹസ്യബാലറ്റിലൂടെ 16 പേരെ കൂടി തെരഞ്ഞെടുത്തു. 50 താലൂക്ക് യൂണിയനുകളിലായി ആകെ ഉണ്ടായിരുന്ന 112 പ്രതിനിധിസഭാമെമ്പര്മാരുടെ ഒഴിവുകളില്‍ 96 പേരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച 16 ഒഴിവുകളിലേക്ക് 31 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
പത്തനംതിട്ട താലൂക്കില്‍ നിന്നും അഡ്വ. അഖിലേഷ് എസ്. (കാര്യാട്ട്, മലയാലപ്പുഴ), ബി. രഘുനാഥന്‍നായര്‍ (കോന്നി മങ്ങാരം), വള്ളിക്കോട് ഹരികുമാര്‍ (വള്ളിക്കോട്), മീനച്ചില്‍ താലൂക്കില്‍ നിന്നും ജി. ശശികുമാരന്‍നായര്‍ (പോണാട് ഈസ്റ്റ്), ഡോ. റ്റി.ജി. ശിവദാസ് (കാളികാവ്), കെ.ആര്. സതീഷ്കുമാര്‍ (പാതാമ്പുഴ), ഹൈറേഞ്ച് താലൂക്കില്‍ നിന്നും ആര്. മണിക്കുട്ടന് (വണ്ടന്മേട്), കെ.ആര്. സുകുമാരന്‍നായര്‍ (തൂക്കുപാലം), കുന്നത്തുനാട് താലൂക്കില്‍ നിന്നും കെ.ജി. നാരായണന്‍നായര്‍ (കുഴിക്കാട്), അഡ്വ. റ്റി.എന്‍. ദിലീപ്കുമാര് (ചേരാനല്ലൂര്‍), ആലുവാ താലൂക്കില്‍ നിന്നും എ.എന്‍. വിപിനേന്ദ്രകുമാര്‍ (ചെങ്ങമനാട്), കെ.എന്‍. കൃഷ്ണകുമാര്‍ (കാഞ്ഞൂര്‍), എം.പി. സുധാകരന് (വേങ്ങൂര്‍), കോഴിക്കോട് താലൂക്കില്‍ നിന്നും എം. വിശ്വനാഥന്‍നായര്‍ (കുന്ദമംഗലം), ബത്തേരി താലൂക്കില്‍ നിന്നും കെ. ജയപ്രകാശ് (ബത്തേരി), കണ്ണൂര്‍ താലൂക്കില്‍ നിന്നും വത്സന് മഠത്തില്‍ (എളയാവൂര് സൗത്ത്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: