തുറവൂര്‍: പള്ളിത്തോട് ഹേലാപുരം ശ്രീ ഭദ്രകാളീ ക്ഷേത്രത്തില്‍ ഉത്സവത്തിന് മാര്‍ച്ച് 25ന് കൊടിയേറും. പുരുഷോത്തമന് തന്ത്രിയുടെയും മേല്‍ശാന്തി വിലാസചന്ദ്രന്റെയും മുഖ്യകാര്‍മികത്വത്തില്‍ വൈകിട്ട് മൂന്നിന് കൊടിയേറ്റ്. പുല്ലാങ്കുഴല്‍ കച്ചേരി, ഓട്ടന്തുള്ളല്, നൃത്തനൃത്യങ്ങള്‍, സിനാമാറ്റിക് ഡാന്‍സ്, താലപ്പൊലി, തിരിപിടിത്തം. പള്ളിവേട്ടമഹോത്സവമായ 28ന് ദീപാരാധനയ്ക്കു ശേഷം സര്‍പ്പങ്ങള്‍ക്ക് കളമെഴുത്തും പാട്ടും. രാത്രി 11ന് നാടന്‍പാട്ട്. 29ന് പൂയം ആറാട്ട് മഹോത്സവം. രാത്രി 11ന് കൊച്ചിന് ഹരിശ്രീ അവതരിപ്പിക്കുന്ന ഗാനമേള. പുലര്‍ച്ചെ 3.45ന് പള്ളിനീരാട്ടിന് പുറപ്പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: