മുഹമ്മ: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മൊത്ത വ്യപാരിയായ പ്രതികളിലൊരാളെ മണ്ണഞ്ചേരി പോലീസ് പിടികൂടി. തമിഴ്നാട് തേനി കമ്പം ഗൂഡല്ലൂര്‍ കല്ലര്സ്കൂള് സ്ട്രീറ്റ് കേജിപ്പെട്ടി ഭാസ്ക്കരനെ (48)യാണ് മാരാരിക്കുളം സി.ഐ കെ.ജി അനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണ്ണഞ്ചരി എസ്ഐ: സുധീര്‍ മനോഹറിന്റെ നേത്യത്ത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തി ഇയാളെ വീടിന് സമീപത്ത് നിന്നും പിടികൂടിയത്. ഇയാളെ റിമാന്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍ ചിറ ഷിജാസ് (20), അരൂര്‍ എരമത്ത് വീട്ടില്‍ സുനീര്‍ (23) എന്നിവരെ പോലീസ് പിടികൂടി റിമാന്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളിലേയ്ക്ക് കഞ്ചാവ് കടത്തുന്ന മുഖ്യഏജന്റ് ഭാസ്ക്കരനാണെന്ന് മനസിലാക്കിയത്. ഫോണ്‍കോളുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. കട്ടപ്പന സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി തേനിയിലാണ് താമസിക്കുന്നത്. കഞ്ചാവ് കേസുകളില്‍ മൊത്ത വ്യാപാരിയെ പിടികൂടുന്നത് വളരെ അപൂര്‍വമാണെന്ന് സിഐ പറഞ്ഞു. ഷൈന്‍, അജികുമാര്‍, അഭിന്‍ കുമാര്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: