ഹരിപ്പാട്: ക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന് വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്ന കെട്ടുകാഴ്ചയുടെ നിര്‍മ്മാണ ജോലികള്‍ ഹര്‍ത്താല്‍ അനുകൂലികളായ സിപിഎമ്മുകാര്‍ തടഞ്ഞു. കാരിച്ചാല്‍ കടവിനു സമീപം കലയാംകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് ശ്രീ ശൈലനന്ദിനി കെട്ടുകാഴ്ച സമിതി സമര്‍പ്പിക്കുന്ന കെട്ടുകാഴ്ചയുടെ നിര്‍മ്മാണ ജോലികളാണ് മാര്‍ച്ച് 14ന് രാവിലെ 10ന് സിപിഎമ്മുകാര്‍ തടഞ്ഞത്.
തടിയില്‍ ഉളികുത്ത് ജോലികളും മറ്റും നടത്തിക്കൊണ്ടിരുന്നവരും മറ്റു സഹായികളും സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവച്ചു. സംഭവം അറിഞ്ഞ് എത്തിയ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കിയതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ നാലിനാണ് കെട്ടുകാഴ്ചയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. മാര്‍ച്ച് 22നാണ് അശ്വതി ഉത്സവം. ഹരിപ്പാട് പ്രവൃത്തിച്ച മത്സ്യമാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടപ്പിക്കാതെയാണ് കെട്ടുകാഴ്ച നിര്‍മ്മാണം തടസപ്പെടുത്താന്‍ സിപിഎമ്മുകാര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: