കൊച്ചി: അഴിമതിയില്‍ മുങ്ങിയ കോര്പ്പറേഷന് ഭരണത്തിന് സിപിഎം രഹസ്യപിന്തുണ നല്‍കുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന് പറഞ്ഞു. ഗാന്ധിനഗറില്‍ ബിജെപി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമികയ്യേറ്റത്തിനെതിരെ സമരം നയിച്ച ഗാന്ധിനഗറിലെ ബിജെപി പ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ ചെറുകിട വ്യവസായത്തിന് ലൈസന്‍സ് പുതുക്കിനല്കാതിരിക്കുന്നത് ഭൂമാഫിയകളെ സംരക്ഷിക്കാനാണ്.
കോര്പ്പറേഷന് ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കുന്നവരെ ഉദ്യോഗസ്ഥരെ വിട്ട് പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ബിജെപി ഏരിയാ സെക്രട്ടറി സുനില്‍ കമ്മട്ടിപാലം അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, ജില്ലാ സെക്രട്ടറി സി. സതീശന്, ബിജെപി ജില്ലാ സമിതി അംഗം പി.ആര്. ഓമനക്കുട്ടന്, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ എം. രാജീവ്, മണ്ഡലം സെക്രട്ടറി അഭിജു സുരേഷ്, സന്ധ്യ മനോജ്, രാമകൃഷ്ണന് കിഴിപ്പിള്ളി, ചന്ദ്രന് ഗാന്ധിനഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: