മൂവാറ്റുപുഴ: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മൂവാറ്റുപുഴ നഗരസഭയിലെ വിവിധ അംഗന്‍വാടികളുടെ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച 29ലക്ഷം രൂപ നഗരസഭ അധികൃതരുടെ കൃത്യവിലോപം മൂലം നഷ്ടപ്പെട്ടതായി ആരോപണം.
നഗരസഭയിലെ 28വാര്‍ഡുകളിലെ 29അംഗന്‍വാടികളുടെ അറ്റകുറ്റപ്പണികള്‍ക്ക് സാമൂഹ്യക്ഷേമവകുപ്പില് നിന്നും ഓരോ അംഗന്‍വാടിക്ക് ഓരോലക്ഷം രൂപവീതം അനുവദിക്കുന്നതിലേക്ക് ആവശ്യമായ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി 2014 സെപ്തംബര്‍ 30-ന് 2മണിക്ക് മുമ്പായി ബന്ധപ്പെട്ട പ്രോഗ്രാം ഓഫീസര്‍മാരുടെ ശുപാര്ശയോയെ നല്‍കണമെന്ന് കാണിച്ച് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ 2014 സെപ്തംബര്‍ 1-ന് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. അംഗന്‍വാടികളുടെ തറ പ്ലാസ്റ്ററിംഗ്, ചുറ്റുമതില്‍, ടോയ്ലറ്റ് നിര്‍മ്മാണം, ഇലക്ട്രിക്കല്‍ ജോലികള്‍, പ്ലംബിംഗ് ജോലികള്‍, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് വകുപ്പ് തുക അനുവദിച്ചിരുന്നത്.
1ലക്ഷം രൂപ വീതമാണ് ഓരോ അംഗന്‍വാടിക്കും വകുപ്പ് നീക്കിവച്ചിരുന്നത്. മുഴുവന്‍ തുകയും സാമൂഹ്യക്ഷേമ വകുപ്പ് സ്വന്തം ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നതിനാല്‍ നഗരസഭവിഹിതം ആവശ്യമില്ലെന്നും ഇതിനുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നും സര്കുലറില് പ്രത്യേകം പൂരിപ്പിച്ചിരുന്നു. എസ്റ്റിമേറ്റ് തുക ഒരു ലക്ഷത്തിലധികം വരുന്ന പക്ഷം മാത്രമേ അധികം വരുന്ന തുക മാത്രം നഗരസഭ കണ്ടെത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സമയബന്ധിതമായി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാതെ മനഃപൂര്‍വ്വം വീഴ്ചവരുത്തി നഗരസഭയിലെ പൊതുമരാമത്ത് വകുപ്പ് വിഭാഗം തുക നഷ്ടപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഈ കഴിഞ്ഞ 11നാണ് തുടര്‍ന്ന് നടപടിക്കുള്ള കത്ത് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്.
നഗസഭയുടെ 29 അംഗന്‍വാടികള്‍ക്ക് ലഭിക്കേണ്ട 29ലക്ഷം രൂപ നഷ്ടപ്പെടുത്തിയത് സംബന്ധിച്ചും നഷ്ടപ്പെടുത്തുന്നതിനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടി സംബന്ധിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി മറുപടി നല്‍കണമെന്ന് കാണിച്ച് കൗണ്‍സിലര്‍ പി.പി.എല്‍ദോസ് നഗരസഭ ചെയര്മാന് രേഖാമൂലം കത്ത് നല്കി. 1995-ലെ കേരള മുനിസിപ്പാലിറ്റി കൗണ്‍സിലിന്റെ യോഗനടപടി ക്രമം- ചട്ടം17 പ്രകാരമാണ് കൗണ്‍സിലര്‍ ചെയര്മാന് കത്ത് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: