കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാര വിനോദ മേള ഇന്നുമുതല്‍ പത്തുദിവസങ്ങളിലായി നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങിക്കടന്ന മേള കോട്ടയം ട്രാവന്‍കൂര്‍ കള്‍ച്ചറല്‍ ക്ലബ്ബാണ് സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് പ്രദര്‍ശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെആര്‍ജി വാര്യര്‍ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് പി.കെ. ഷാജി, ടി.ഡി. അബ്ദുറസാഖ്, റഷീദ്, ടിറ്റോ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: