കോട്ടയം: അഞ്ചുദിവസമായി കോട്ടയത്ത് നടന്നവരുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് അവസാനിക്കും. വൈകിട്ട് 7ന് അഭിലാഷ് തിയേറ്റര്‍ പരിസരത്തു നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയ അവാര്‍ഡ് ജേതാക്കളെ ആദരിക്കും. ഐഎഫ്എഫ്കെയില് ജൂറി തെരഞ്ഞെടുക്കുന്ന നാലു മലയാള ചിത്രങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം സമ്മാനിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. അക്കാദമി ചെയര്മാന് രാജീവ്നാഥ്, ജോസ് കെ. മാണി എംപി, മുനിസിപ്പല്‍ ചെയര്മാന് കെആര്‍ജി വാര്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം, മനോജ് കെ. ജയന്, ബാബു നമ്പൂതിരി, പ്രേം പ്രകാശ്, അനുമോള്‍ എന്നിവര്‍ പങ്കെടുക്കും.
5ന് ചേരുന്ന സമ്മേളനത്തില്‍ സംവിധായകന് കെ.ജി. ജോര്‍ജിനെക്കുറിച്ച് കെ.ജി. ജോര്‍ജ്-ചലച്ചിത്രകാനും വ്യക്തിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കെ.ജി. ജോര്‍ജ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, കെ.ജി.ജോര്‍ജ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, സി.ആര്. ഓമനക്കുട്ടന്, മാക്ട ചെയര്മാന് ജി.എസ്. വിജയന്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു എന്നിവര്‍ സംസാരിക്കും. 5ന് ആനന്ദ തിയേറ്ററില്‍ സമ്മര്‍ ക്യൂയോട്ടോ ജാപ്പനീസ് ചിത്രവും ആശ തീയേറ്ററില്‍ 4.30ന് ഭാര്‍ഗ്ഗവീനിലയവും പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ കണ്‍വീനര്‍ ജോഷി മാത്യു സ്വാഗതവും അക്കാദമിയംഗം രാജാ ശ്രീകുമാരവര്‍മ്മ നന്ദിയും പറയും. സമ്മേളനശേഷം ഡിസംബര്‍ 1 പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: