തുറവൂര്‍: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും സംഘര്‍ഷാവസ്ഥകളും ടെലിവിഷനില്‍ കണ്ട പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും. ചേര്‍ത്തല നഗരത്തിന് വടക്ക് ഭാഗത്തെ പോലീസ് സ്റ്റേഷനില്‍ മാര്‍ച്ച് 13ന് രാവിലെയായിയിരുന്നു സംഭവം. എംഎല്‍എമാര്‍ സഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ കേസെടുക്കണമെന്ന എല്‍ഡിഎഫ് അനുകൂലിയായ പോലീസുകാരന്റെ അഭിപ്രായമാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ഒടുവില്‍ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. മറ്റു പോലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്. പിന്നീട് എസ്ഐ ഇവരെ താക്കീതു ചെയ്തു. ഇതു സംബന്ധിച്ച് സ്പെഷ്യല്‍ബ്രാഞ്ച് ഉന്നത പോലീസ് മേധാവികള്‍ക്ക് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: