മണ്ണഞ്ചരി: ഉദ്യോഗസ്ഥര്‍ തമ്മിെല പടലപിണക്കം മണ്ണഞ്ചരിയിലെ പട്ടിക ജാതി കോളനികളുടെ വികസനം കടലാസില്‍ഒതുങ്ങി. മണ്ണഞ്ചരി പഞ്ചായത്ത് 11, 14 വാര്‍ഡുകളിലെ എട്ടുകണ്ടം, കുന്നേപ്പാടം പട്ടികജാതി കോളനികളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച 20 ലക്ഷം രൂപ സമയബന്ധിതമായി ചിലവഴിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതാണ് കോളനികളുടെ നവീകരണം തടസപ്പെട്ടത്.
കുന്നേപ്പാടം, എട്ടുകണ്ടം കോളനികളുടെ വികസനത്തിനായി ജില്ലാ പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2014 ഡിസംബറിലാണ് ഫണ്ട് അനുവദിച്ചത്. ഈ തുകയാണ് വിനിയോഗിക്കുന്നതില്‍ കാലതാമസം ഉണ്ടായത്. വര്‍ഷങ്ങളായി കോളനി നിവാസികള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച് വരുന്ന 14-ാം വാര്‍ഡിലെ എട്ടുകണ്ടം കോളനി നവീകരിക്കണമെന്ന ആവശ്യം പരിഗണിച്ച് പട്ടിക ജാതി വികസന വകുപ്പ് ഫണ്ട് അനുവദിക്കാന്‍ തയ്യാറായി. എന്നാല്‍ ആര്യാട് ബ്ലോക്കിലെ എന്‍ജിനീയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാതിരുന്നതാണ് പദ്ധതി നീണ്ടുപോകാന്‍ ഇടയാക്കിയത്.
ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇരു കോളനികളുടെ വിശദമായ എസ്റ്റിമേറ്റ് ചുരുങ്ങിയ സമയം കൊണ്ട് ജില്ലാ പട്ടിക ജാതി ഓഫീസര്‍ക്ക് നല്കി. എസ്റ്റിമേറ്റിന് അംഗീകാരം നല്‍കേണ്ടത് തങ്ങളല്ലെന്നും ജില്ലാ ഓഫീസറാണന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പദ്ധതി ആരംഭിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി കൂടിയെ തീരൂ. എന്നാല്‍ എസ്റ്റിമേറ്റ് അംഗീകരിച്ചാല്‍ തന്നെ മാര്‍ച്ച് 31 നകം പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ആക്ഷേപം. എട്ടുകണ്ടം വികസന കോളനി 10 പ്ളോട്ടുകള്‍ ഉള്ളതില്‍ ഒമ്പതു വീടുകളില്‍ എട്ടില്‍ മാത്രമേ താമസക്കാരുള്ളു.
ഓരോ വീടിന്റെ മുറ്റം ഗ്രാവല്‍ നിറച്ച് കോളനിയിലേക്ക് നടപ്പാത നിര്‍മിച്ച് നവീകരിക്കുക എന്ന രീതിയിലായിരുന്നു എസ്റ്റിമേറ്റ് തയ്യാക്കിയത്. ജനുവരി 31ന് മുമ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണ അനുമതി നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയുമായിരുന്നെന്ന് ആര്യാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ പറഞ്ഞു. ജില്ല-ബ്ലോക്ക്-പഞ്ചായത്ത് ഭരണ സമതികള്‍ കക്ഷി രാഷ്ട്രിയ പരിഗണന വെച്ചാണ് എട്ടികണ്ടം കോളനികളുടെ നവീകരണം അട്ടമറിക്കുന്നത്. ഇത് മുന്നില്‍ കണ്ട് എട്ടുകണ്ടം കോളനിയിലെ എട്ടു കുടുംബങ്ങള്‍ കളക്ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: