ഒ
സുരഗുരുവായ ശുക്രാചാര്യരുടെ നിയന്ത്രണങ്ങളും സ്വഭാവങ്ങളും സവിശേഷതകളും അടങ്ങിയതാണ് ഈ അക്ഷരം.
ജാതകത്തില്‍ പൊതുവെ ശുകനെ ചിന്തിക്കുന്നത് സ്ത്രീയായിട്ടാണ്. അതുകൊണ്ട് ചില ദുര്‍ബലതകളും ഈ അക്ഷരത്തിനുണ്ട്. ആശയാഭിലാഷങ്ങളുടെ കാര്യത്തില്‍ ഒരു രഹസ്യ സ്വഭാവവും കാര്‍ക്കശ്യസ്വഭാവവും ഈ അക്ഷരത്തിനുണ്ട്.
ഒരു വ്യക്തിയുടെ പേരില്‍ ഈ അക്ഷരം വരാതിരിക്കുകയാണ് നല്ലത്. കാരണം ‘ഒ’ എന്നത് അത് ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വ്യാപാരനഷ്ടം കുടുംബത്തില്‍ സമാധാനക്കുറവ്, ബന്ധുക്കളുമായി ശത്രുത ഇതെല്ലാം ഈ അക്ഷരമുണ്ടാക്കുന്നു.
ദുഃഖം, നിരാശ, പരാജയബോധം, കാര്യശേഷിക്കുറവ് ഇതെല്ലാം ഈ അക്ഷരത്തിന്റെ സംഭാവനയാണ്. ‘ഒ’ എന്നത് ആവര്‍ത്തിച്ചുവന്നാല്‍ കര്‍മരംഗം കുറച്ചുനാളത്തേക്കെങ്കിലും മാറിച്ചിന്തിക്കണം.
‘എന്‍’ എന്നക്ഷരം മുന്പില് വന്നാല്‍ ‘ചീ’ എന്ന നെഗറ്റീവ് ദോഷം ചെയ്യും. ‘ഒ’യ്ക്കുശേഷം ‘എന്‍’ വന്നാല്‍ ഒഎന് എന്നത് പോസിറ്റീവ് നല്ലതാണ്. ഇവര്‍ ഫലിതപ്രിയര്‍ ആയിരിക്കും. ‘ഒ’യോടുകൂടി നല്ല അക്ഷരങ്ങള്‍ വന്നാല്‍ ധനവും പ്രശസ്തിയുമുണ്ടാകും. തുല്യസ്വഭാവമുള്ളവരെയാണ് വിവാഹകാര്യങ്ങള്‍ക്ക് പരിഗണിക്കുക.
സ്നേഹസമ്പാദനത്തില് ഇവര്‍ സമര്‍ത്ഥരാണ്. ധനം, സമയം, ഊര്‍ജം ഇവ വിനിയോഗിക്കുന്നതില്‍ അപാരസാമര്ത്ഥ്യമാണ് ഇവര്‍ക്ക്. ദൃഢതയുള്ളതും വിശ്വസ്തതയുള്ളതുമായ ബന്ധങ്ങള്‍ക്ക് ഇവര്‍ പരിഗണന നല്കുന്നു.
‘ഒ’യിലെ പ്രശസ്തര്‍- ഒ.രാജഗോപാല്‍, ഒ.മാധവന്, ഉമ്മന്‍ചാണ്ടി, ഒക്ടോവിയ, ഓവിയ (നടി)
പി
പി യില്‍ തുടങ്ങുന്ന പേരുകാര്ക്കുള്ള സവിശേഷതകള്‍-കേതുവിന്റെ സ്വാധീനത്തിലാണെങ്കിലും ശനീശ്വരന്റെ അനുഗ്രഹാശിസ്സുകളുള്ള അക്ഷരമാണ്. ഇവര്‍ ഉയര്‍ന്ന സാമൂഹ്യബന്ധങ്ങള്‍ ഇഷ്ടപ്പെടുന്നു. നിലനിര്‍ത്തുന്നു. സ്വന്തം ഇമേജ് വര്‍ധിപ്പിക്കുകയാണ് ജീവിതലക്ഷ്യം. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് എപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിനുടമകളാണ്. വിവാഹകാര്യത്തില്‍ നിഷ്കര്‍ഷയുള്ള ഇവര്‍ക്ക് ബുദ്ധി, സൗന്ദര്യം, സാമൂഹികാംഗീകാരം ഇവയുള്ള വധുവിനെയാണ് താത്പര്യം. മാനസിക സന്തോഷം തരുമെന്നുറപ്പുള്ള പരീക്ഷണങ്ങള്‍ക്ക് എത്ര പണം ചെലവാക്കാനും മടിയില്ല ഇവര്‍ക്ക്.
പി ആവര്‍ത്തിച്ചുവന്നാല്‍ ഭരണപരമായ കാര്യക്ഷമത, ഉന്നതസ്ഥാനലബ്ധി, ഉജ്ജ്വലവ്യക്തിത്വം ഇവയുണ്ടാകും. ജീവിതത്തില്‍ വിജയവും പുരോഗതിയും ഉണ്ടാകുന്ന ഇവര്‍ക്ക് സമ്പത്ത് എത്ര അധികരിച്ചാലും തൃപ്തിയുണ്ടാകില്ല. സംഭാഷണ വേളയില്‍ നായകത്വം വഹിക്കുന്നതിനുള്ള വാക്സാമര്‍ത്ഥ്യവും സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് സ്പോണസര്‍ഷിപ്പ് ഏറ്റെടുക്കാനും ഇവര്‍ക്ക് മടിയില്ല. അതീന്ദ്രിയ ജ്ഞാനവും ജീവിതരഹസ്യങ്ങളും അറിയുവാനുള്ള ദൈവാനുഗ്രഹം ഇവരില്‍ കണ്ടുവരുന്നു. പി യിലെ പ്രശസ്തര്‍ പി.പി.മുകുന്ദന്, പി.ആര്.കുറുപ്പ്, പി.കെ.മോഹനന് (കൃഷി മന്ത്രി) പ്രിയാമണി (നടി) പ്രിയങ്ക (നടി).
ക്യൂ
ശനീശ്വരന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. മാനസികശക്തിയും പ്രയത്നിക്കാനുള്ള മനസ്സും ഇക്കൂട്ടര്‍ക്ക് സ്വന്തമാണ്. സ്ഥിരമായ പദ്ധതികളും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ഇവരുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. എന്തിനേയും ചോദ്യം ചെയ്യാനുള്ള പ്രവണത ഇവരില്‍ കണ്ടുവരുന്നു. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുകയാണ് ഉത്തമം. നല്ല സംഭാഷണ ചാതുരി ഇവര്‍ക്കുണ്ട്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും ഇവര്‍ തിളങ്ങി നില്ക്കും. ക്യൂവിലെ പ്രശസ്തര്‍. ക്യൂന്മേരി, ക്യൂന്‍ ഡയാന, ക്യൂന്‍ എലിസബത്ത്.
ആര്
ചൊവ്വയുടെ പൂര്ണനിയന്ത്രണത്തിലുളളതാണ് ഈ അക്ഷരം. ആര് എന്ന അക്ഷരത്തിന്റെ സൂര്യന് ഉച്ചരാശിയിലാണ് സഞ്ചരിക്കുന്നത്. ആര് എന്നത് ആത്മവിശ്വാസം, ഉന്മേഷം, ജീവിതവിജയം, ഊര്‍ജസ്വലത തുടങ്ങിയവയുടെ ഉടമസ്ഥരായിരിക്കും. നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഇവര്‍ ക്ഷിപ്രകോപികളും നിര്ബന്ധബുദ്ധിയുള്ളവരുമായി കാണപ്പെടുന്നു. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ സ്വന്തം കടമകള്‍ അസാമാന്യപാടവത്തോടെ ചെയ്തുതീര്‍ക്കുന്നു. എ എന്ന അക്ഷരം ആര് ന് മുന്പില് വന്നാല്‍ ധാരാളം ധനവും പ്രശസ്തിയും വിദേശയാത്രകളും ആ വ്യക്തിയ്ക്ക് സ്വന്തം. എ എന്ന അക്ഷരം ആര് ന് ശേഷം വന്നാല്‍ കനത്ത സാമ്പത്തികം ആ വ്യക്തിക്കുണ്ടാകും.
പി എന്ന അക്ഷരം ആര് ന് മുന്‍പ് വന്നാല്‍ ഇവര്‍ ഒന്നാംസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ആര് നുശേഷം പി വന്നാല്‍ വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട അവസ്ഥയാണ്. ഈ സംയോജനം നന്നല്ല.
ആര് നുശേഷം കെ വന്നാല്‍ ഉറച്ചമനസ്സും പരുക്കന്‍ സ്വഭാവവും ഉണ്ടാകും. ഡി യ്ക്കുശേഷം ആര് വന്നാല്‍ ഇടപെടുന്ന വ്യക്തികളെ കൂടുതല്‍ മനസ്സിലാക്കി പഠിച്ച് വേണം മുന്നേറുവാന്‍.
സൗഹൃദങ്ങള്‍ ഇവര്‍ ജീവിതാവസാനംവരെ നിലനിര്‍ത്തുന്നു എന്നതാണ് സവിശേഷത. സ്നേഹമുള്ളവര്ക്കുവേണ്ടി ഏതു സഹായം ചെയ്യാനും ഇവര്‍ സദാസന്നദ്ധരാണ്. ആത്മീയമായും ഭൗതികമായും ബുദ്ധിപരമായും എല്ലാം ഒരേ രീതിയില്‍ കാണുകയും തങ്ങള്‍ക്ക് എല്ലാം അധീനമാണെന്ന് ഇവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ആര് ലെ പ്രശസ്തര്‍-രമേശ് ചെന്നിത്തല, രജനീകാന്ത (എം.ശിവാജി റാവു) എന്നതാണ് രജനീകാന്ത് എന്നാക്കിയത്. രതീഷ്, രമ്യാനമ്പീശന്, രഞ്ജിനി, റോമ, രാജീവ്ഗാന്ധി, രാഹുല്‍ ഗാന്ധി, റോജ.
എസ്
സൂര്യഭഗവാന്റെ സ്വാധീനത്തിലുള്ളതാണ് ഈ അക്ഷരം. സര്‍പ്പധാരിയായ കൈലാസനാഥന്റെ അനുഗ്രഹാശിസ്സുകളും ഈ അക്ഷരത്തിനുണ്ട്. സഞ്ചാരവും വിദേശ ബന്ധങ്ങളും കാര്യസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ്.
എസ് നുശേഷം ആര് വന്നാല്‍ മറ്റുള്ളവരെ ബഹുമാനിച്ച് സ്വന്തം കാര്യം നേടിയെടുക്കുവാന്‍ സമര്‍ത്ഥരായിരിക്കും.
എ, എന്‍ എന്ന അക്ഷരങ്ങള്‍ വന്നാല്‍ ആത്മവിശ്വാസവും നിശ്ചയദാര്ഢ്യവുമുണ്ടാകും. ഏത് ആപല്‍സന്ധി നേരിടാനും ജാഗരൂകരായ പ്രകൃതമായിരിക്കും ഇവര്‍ക്ക്. താല്‍പ്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ചില അവസരങ്ങളില്‍ അവരെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കും. ഇവര്‍ ശ്രദ്ധ, വിവേകം, കാര്യക്ഷമ, സുഖഭോഗങ്ങള്‍ ഇവയ്ക്കെല്ലാം അതീവപ്രാധാന്യം നല്കുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അതീവജാഗ്രത പുലര്‍ത്തുന്നു.
എസ് ആവര്‍ത്തിച്ചുവന്നാല്‍ ഒരുപാട് നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാകും. എസ് ലെ പ്രശസ്തര്‍- സുരേഷ് ഗോപി, സുഭാഷ് ചന്ദ്രബോസ്, ഷാജി കൈലാസ്, സുഹാസിനി, സഞ്ചയന് (എഴുത്തുകാരന്), സില്‍ക്ക് സ്മിത (വിജയലക്ഷ്മി), സായ്കുമാര്.
ടി
ചന്ദ്രഭഗവാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അക്ഷരം. കാലാനുസൃതമായ മാറ്റങ്ങളില്‍ ഒരുപരിധിവരെ ശ്രദ്ധിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ജീവിതത്തിലെ ബാല്യകാല സംഭവങ്ങളിലെ ഓര്‍മകളില്‍ മുഴുകി ജീവിക്കാനാണ് ഇവര്‍ക്കിഷ്ടം. ഈ പേരുകാര്‍ നേതൃസ്ഥാനത്ത് എത്തിച്ചേരും. സുഖദുഃഖ സമ്മിശ്രഫലങ്ങളാണ് ഈ അക്ഷരത്തില്‍ നിന്ന് ലഭിക്കുന്നത്. സുഖപ്രദമായ ജീവിതം, കഠിനപ്രവര്‍ത്തികള്‍ ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. ടി യിലെ പ്രശസ്തര്‍-ടി.പി.മാധവന് (തിരുക്കോട് പരമേശ്വരന് മാധവന്), ടി.കെ.രാമകൃഷ്ണന് (മുന്‍ മന്ത്രി), ടിനി ടോം (നടന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: