മുവാറ്റുപുഴ: ഒരു നാടിന്റെ ജലക്ഷാമത്തിന് പരിഹാരമായി മാവിന്‍ചുവട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. ആവോലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലാണ് പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്. ജില്ല പഞ്ചായത്തിന്റെ 2013-14 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പദ്ധതി ജോസഫ് വാഴക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇറിഗേഷന്‍ പദ്ധതി ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്ക് മുടങ്ങി. പിന്നീട് ജില്ല പഞ്ചായത്ത് സ്കീമില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ആവോലിയിലെ മാവിന്‍ചുവടില്‍ പദ്ധതി യാഥാര്‍ഥ്യമായതോടെ ഇവിടുത്തെ 40 ഓളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ഥ്യമായതോടെ മാവിന്‍ചുവട്, നെല്ലിപ്പിള്ളി, കടവ് ഭാഗങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ജില്ല പഞ്ചായത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുവന്നത്. ഇടയ്ക്ക് നിരവധി തവണ മുടങ്ങിയ നിര്‍മ്മാണം ചര്‍ച്ചകള്‍ക്കു ശേഷമാണ് പൂര്‍ത്തിയായത്.
പദ്ധതിയുടെ മേല്‍നോട്ടം നാട്ടുകാരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന ഗുണഭോക്തൃ സമിതിക്കാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ആവോലി ഗ്രാമപഞ്ചായത്ത് മേരി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് ഉസ്മാന്, വാര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി ടി.വൈ. ജസ്ലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: