കുട്ടനാട്: എ-സി കനാലില്‍ ഒന്നാംകര പാലത്തിന്റെ മുട്ടുകള്‍ ജലയാനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കനാലിലെ നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ പാലം പൊളിച്ചു മാറ്റിയെങ്കിലും കനാലില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് മുട്ടുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
രാത്രികാലങ്ങളില്‍ കായലിലൂടെ സഞ്ചരിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും മറ്റു ജലയാനങ്ങള്‍ക്കും ഇത് ഒരുപോലെ ഭീഷണിയായിക്കഴിഞ്ഞു. കായലിന് കുറുകെ പന്ത്രണ്ടോളം കോണ്‍ക്രീറ്റ് തൂണുകളാണ് മാറ്റുവാനുള്ളത്. നിലവില്‍ വെള്ളത്തിന് മുകളില്‍ നില്ക്കുന്ന തൂണുകള്‍ വെള്ളപ്പൊക്ക സമയത്ത് വെള്ളത്തിന് അടിയിലാകുന്നതോടെയാണ് അപകട സാദ്ധ്യതയേറുന്നത്.
എക്സൈസ് വകുപ്പിന്റെ ജാഗ്രതായാനം ഇതിന് സമീപമാണ് കെട്ടിയിട്ടിരിക്കുന്നത്. ഇത്തരം ബോട്ടുകള്‍ക്കും മുട്ട് ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ പാടശേഖരങ്ങളില്‍ വെള്ളം കയറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എ-സി കനാലിലെ നീരൊഴുക്ക് ശക്തമാക്കേണ്ടതിനാല് പാലം ഇതിന് തടസമാകുമെന്ന് കണ്ടാണ് മുട്ടുകള്‍ കുറച്ച് മറ്റൊരു പാലം നിര്‍മ്മിച്ചത്. എന്നാല്‍ പാലത്തിന്റെ മുകളിലെ കോണ്ക്രീറ്റുകള് നീക്കം ചെയ്ത ശേഷം ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കരാറുകാരന് പിന്മാറിയതാണ് ഇത് നീക്കം ചെയ്യാന്‍ തടസമായി നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: