ആലപ്പുഴ: ആധാര്‍ കാര്‍ഡ് എടുത്ത ജില്ലയിലെ 1.71 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവ് നല്‍കും. 150 രൂപ വീതമാണ് ഒരു കുടുംബത്തിന് ഇന്‍സെന്റീവ് നല്‍കുക. ഈ സാമ്പത്തിക വര്‍ഷം തന്നെ തുക വിതരണം ചെയ്തില്ലെങ്കില്‍ ഇന്‍സെന്റീവ് നഷ്ടമാകും. അതേസമയം തുക വിതരണം വൈകിപ്പിക്കുന്ന പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്.
ഇപ്പോള്‍ ആധാര്‍ ഇന്‍സെന്റീവ് അനുവദിച്ചിട്ടുള്ള പഞ്ചായത്തുകളുടെ വിവരം ചുവടെ. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, എടത്വ, കൈനകരി, ചമ്പക്കുളം, തകഴി, തലവടി, നെടുമുടി, കാവാലം, പുളിങ്കുന്ന്, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, ചിങ്ങോലി, ചെറുതന, തൃക്കുന്നപ്പുഴ, പള്ളിപ്പാട്, വീയപുരം, ഹരിപ്പാട്, ആറാട്ടുപുഴ, കണ്ടല്ലൂര്‍, കൃഷ്ണപുരം, ചേപ്പാട്, ദേവികുളങ്ങര, പത്തിയൂര്‍, മുതുകുളം.
ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തിയ ബിപിഎല്‍ കുടുംബത്തിന് മാര്‍ച്ച് 16, 17, 20 തീയതികളില്‍ 150 രൂപ വീതം ഇന്‍സെന്റീവ് വിതരണം ചെയ്യുമെന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല്, 17, 18 വാര്‍ഡുകളിലെ തുക വിതരണം 16ന് പഴയങ്ങാടി എകെഡിഎസ് നമ്പര്‍ 57ലും അഞ്ച്, ആറ്, 13, 14, 15, 16 വാര്‍ഡുകളിലെ വിതരണം 17ന് പഞ്ചായത്ത് ഓഫീസിലും ഏഴു മുതല്‍ 12 വരെയുള്ള വാര്‍ഡുകളിലെ വിതരണം 20ന് തോട്ടപ്പളളി (വടക്ക്) എസ്എന്‍ഡിപി നമ്പര്‍ 2189യിലും നടക്കും. ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട മുതിര്‍ന്ന അംഗം ബിപിഎല്‍ നമ്പര്‍ പതിച്ച റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും അസല്‍ കോപ്പിയുമായി എത്തി തുക കൈപ്പറ്റണം. വിശദവിവരത്തിന് ഫോണ്‍: 0477 2272031.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്തിയ ബിപിഎല്‍. കുടുംബത്തിലെ കുടുംബനാഥന് 150 രൂപ വീതം നല്കാന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. ഒന്ന്, രണ്ട്, 12, 13, 14, 15, 16, 17, 18 വാര്‍ഡുകളില്‍ മാര്‍ച്ച് 14നും ബാക്കിയുള്ളവര്‍ക്ക് 15നും 10 മുതല്‍ രണ്ടുവരെ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ബിപിഎല്‍. കുടുംബത്തിലെ മുതിര്‍ന്ന അംഗം ബിപിഎല്‍ നമ്പര്‍ പതിച്ച റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും അസലും ഓരോ പകര്‍പ്പുമായി വന്ന് തുക കൈപ്പറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: