ജമ്മു: പാക്കിസ്ഥാന് സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തി. ജമ്മുകശ്മീരിലെ സാംബയില്‍ അന്താരാഷ്ട്രാ അതിര്‍ത്തിയോട് ചേര്‍ന്നാണ് പാക്കിസ്ഥാന് സേന വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതെന്ന് അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ ഓഫീസര്‍ പറഞ്ഞു.
പാക് സൈന്യം അന്താരാഷ്ട്രാ അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ടുറൗണ്ട് വെടിയുതിര്‍ക്കുകയാണ് ചെയ്തത്. ഭാരതം തിരിച്ചടിച്ചില്ല. വെടിവെപ്പില്‍ ആര്‍ക്കും ആളപായമോ പരിക്കൊ ഉണ്ടായിട്ടില്ലെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: