ന്യൂദല്‍ഹി: ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. ദല്‍ഹിയില്‍ നിന്ന് സീഷെല്സിലേക്കാണ് മോദിയുടെ ആദ്യയാത്ര. സീഷെല്‍സ് പ്രസിഡന്റ് ജയിംസ് അലക്സിസുമായി പ്രധാനമന്ത്രി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട ഉഭയകക്ഷികരാറുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്ന് ഇന്ന് തന്നെ മൗറീഷ്യസിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി സര് അനറൂദ് ജുഗ്നൗദുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച നടക്കുന്ന മൗറീഷ്യസ് ദേശീയദിനപരിപാടിയില് മോദിയാണ് മുഖ്യാതിഥി. വെളളിയാഴ്ചയാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തുക. കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായുളള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ശ്രീലങ്കയിലുണ്ടാകുക.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളിലെ അയല്‍ക്കാരായ രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ മഹാസമുദ്രം വഴിയുളള വ്യാപാരങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: