കോട്ടയം: ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. മാണിയും സംഘവും ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും വന്‍കിട വ്യവസായികളുടെയും വ്യാപാരികളുടെയും താത്പര്യങ്ങള്ക്കനുസരിച്ചുള്ളതാണെന്ന് ആക്ഷേപമുണ്ട്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ്. കെ.എം. മാണി അവതരിപ്പിക്കുന്ന ബജറ്റ് പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനകാരയ് മേഖലയെ കൂടുതല്‍ അപകടത്തിലാക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും മാണിയെ വിലക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ 11ന് കളക്ട്രറ്റ് ഉപരോധിക്കും. മൂന്നു കവാടങ്ങളിലും രാവിലെ 9 മുതല്‍ ഉപരോധം സൃഷ്ടിക്കും. 10ന് സമരം ദേശീയ നിര്‍വ്വാഹകസമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, അഡ്വ. നാരായണന് നമ്പൂതിരി, എം.ബി. രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: