അയര്‍ക്കുന്നം: ഒരു പഞ്ചായത്തിലാകെ നാശം വിതച്ച് വേനല്‍മഴയുടെ താണ്ഡവം. അയര്‍ക്കുന്നം പഞ്ചായത്തിലെ തിരുവഞ്ചൂര്‍, നീറിക്കാട്, അറുമാനൂര്‍ തുടങ്ങിയ ഗ്രമങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. നിരവധി വീടുകളും റബര്‍, ജാതി, വാഴ, നെല്ല്, പച്ചക്കറി കൃഷികളും നശിച്ചു. നീറിക്കാട് പ്രദേശത്ത് നിരവധി ഇലക്ട്രിക്ക് പോസ്റ്റുകള്‍ മരംവീണ് ഒടിഞ്ഞതോടെ റോഡുകളും തടസ്സപ്പെട്ടു. നീറിക്കാട് കല്ലംമ്പള്ളില്‍ സജി എ.കെ.യുടെ വീട്ടിന്റെ മുകളിലേക്ക് പനമറിഞ്ഞ് വീണ് പൂര്‍ണ്ണമായി തകര്‍ന്നു. തെക്കേടത്ത് വേണുഗോപാലിന്റെ വീടിന്റെ അടക്കളയുടെ മേല്‍ക്കൂരയിലെ ആസ്പറ്റോസ് ഷീറ്റ് പൂര്‍ണ്ണമായും കാറ്റത്ത് പറന്നുപോയി. കറുകയില്‍ അജയകുമാറിന്റെ വീടിന്റെ മുകളിലേക്ക് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഓട് മേഞ്ഞ് പണി പൂര്‍ത്തിയായിട്ടില്ലാത്ത വീട് പൂര്‍ണ്ണമായി തകര്‍ന്നു. കൂടാതെ ഏതാണ്ട് 15 ഓളം വീടുകള്‍ക്ക് ഭാഗീകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അറുമാനൂര്‍ പുത്തന്‍പടിക്കല്‍ ചന്ദ്രശേഖരന് നായരുടെ ആറോളം റബര്‍മരങ്ങളാണ് ഒടിഞ്ഞ് വീണത്. തെക്കെ കല്ലമ്പള്ളി രാമചന്ദ്രന്‍നായരുടെ 70 സെന്റ് സ്ഥലത്തെ പാവല്‍, പയര്‍, പടവലം തുടങ്ങിയ പച്ചക്കറി കൃഷിക്കായി നിര്‍മ്മിച്ചിരുന്ന പന്തല്‍ പിടന്നു വീണു.
നീറിക്കാട് നാലൊന്നു കാലായില്‍ ധനജ്ഞയകുമാറിന്റെ പുരയിടത്തില്‍ ഉണ്ടായിരുന്ന കായ്ഫലമുള്ള ജാതിമരങ്ങളും കുലയ്ക്കാറായ നൂറോളം ഏത്തവാഴയും കാറ്റില്‍ ഒടിഞ്ഞുവീണു.
ഇന്നലെ തകര്‍ത്തുപെയ്ത മഴയിലും കാറ്റിലും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ആറുമാനൂര്‍ വരവ് കാലായില്‍ കൃഷ്ണന്‍കുട്ടിക്കും സുഹൃത്ത് വി.ഒ. ജോര്‍ജ്ജിനുമാണ്. രണ്ടുപേരും ചേര്‍ന്ന് മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഏത്തവാഴകൃഷി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: