കൊച്ചി: അമൃത സ്കൂള്‍ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തില്‍ ‘നഗരവത്ക്കരണവും കൊച്ചി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ‘അസ്ത്ര 2015” സെമിനാറിന്റെ ഉല്‍ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.
സുസ്ഥിരമായ നഗര വികസനത്തിനുകൂട്ടായ പരിശ്രമം ഓരോരുത്തരും നല്കിയാല് മാത്രമേ നഗരവികസനത്തിനു വിപ്ലവകരമായ മാറ്റം വരുത്തുവാന്‍ കഴിയുകയുള്ളുവെന്നു ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു
അമൃത സ്കൂള്‍ ഓഫ് ബിസിനസ് സോവനിയര്‍ ‘ദ്യഷ്ടി’ കൊച്ചി ഐജി അജിത്കുമാര്‍ ഐപിഎസ് പ്രകാശനം ചെയ്തു നഗരം വികസിക്കുന്തോറും സമൂഹത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ കൂടിവരുന്നതായി ഐജി അജിത്കുമാര്‍ പറഞ്ഞു. ഇന്നു നാം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന് ട്രാഫിക് പ്രശ്നങ്ങളാണ്. ഒരു പരിധിവരെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും സമൂഹത്തില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വത്തില്‍നിന്നുള്ള പിന്മാറ്റം ആധുനികവത്കരണം എന്നവകാശപ്പെടുന്ന പുതുതലമുറയ്ക്കു നഷ്ടപ്പെടുന്നുവെന്നുഅദ്ദേഹം പറഞ്ഞു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ആത്മീയതയും ഭൗതീകതയുംസമന്വയിപ്പിച്ചു കൊണ്ടുള്ള ജീവിതരിതി പരിശീലിക്കണം. ആത്മ സംയമനം വ്യക്തി ജിവിതത്തില്‍ അത്യന്താപേക്ഷിതമാണ്. സമൂഹ പുരോഗതിക്ക് ആത്മശക്തി ആര്‍ജ്ജിക്കുകയാണ് ആദ്യം വേണ്ടത, അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അമൃത സ്കൂള്‍ ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുനന്ദ മുരളീധരന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു ഏലിയാസ് ജോര്‍ജ് (കൊച്ചി മെട്രോ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍), ജോസ് തോമാസ് (ചെയര്മാന് ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ്), ഡോ:ശരവണന് സുബ്രഹ്മണ്യന് (സീനിയര്‍ റിസര്‍ച്ചര്‍ യൂണിവേഴ്സിറ്റി ഓഫ് ബോണ്‍ ജര്‍മനി) രജിനീഷ് മേനോന്, ഡോ:ബ്രജേഷ് ദുബെ, മാത്യു കുരുവിത്തടം (ചെയര്മാന്, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി), പ്രൊഫ. ജൈ മിശ്ര (അമൃത യൂണിവേഴ്സിറ്റി) എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, ഇന്തോഅമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് സമ്മേളനം നട ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: