മാമല: മുരിയമംഗലം ക്ഷേത്ര കുളത്തില്‍ ഭഗവതിയുടെയും ശാസ്താവിന്റെയും ആറാട്ട് നടത്തി. രാവിലെ 7ന് ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ നിന്നു ദേവി ശാസ്താസമേതയായി ആറാട്ടിനു പുറപ്പെടുകയും മുരിയമംഗലം അടിയാക്കല്‍ പാലത്തുനിന്ന് പഞ്ചവാദ്യം, താലം എന്നിവയുടെ അകമ്പടിയോടെയാണ് ദേവിയേയും ശാസ്താവിനേയും മുരിയമംഗലത്തേക്ക് എതിരേറ്റത്.
ഇതിനു നേതൃത്വം നല്കാന് എംഎല്‍എ വി.പി.സജിന്ദ്രന്‍ എത്തിയിരുന്നു. മുരിയമംഗലം ക്ഷേത്രകുളത്തില്‍ തന്ത്ര എളവള്ളി പുലിയന്നൂര്‍ ജയന്തന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് ആറാട്ട് നടന്നത്. കടവില്‍ പറയെടുപ്പു നടന്നു.
ആറാട്ടിനെ തുടര്‍ന്ന് നരസിംഹസ്വാമി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്രം മേല്‍ശാന്തി കൃഷ്ണകുമാര്‍ എമ്പ്രാന്തിരി ഇരുവരെയും എതിരേറ്റ് നമസ്ക്കാര മണ്ഡപത്തില്‍ ഇറക്കി പുജയും വിശേഷാല്‍ നിവേദ്യവും നല്കി പിന്നിട് ശിവേലിയും നടത്തി. തുടര്‍ന്ന് ഉപചാരം ചൊല്ലി ദേവി ശാസ്താ സമേതയായി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: