കൊല്ലം: ലളിതമായ ജീവിതംകൊണ്ടും കുലീനമായ പെരുമാറ്റം കൊണ്ടും രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹാദരം പിടിച്ചുപറ്റിയ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വിയോഗം പൊതുസമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കൊട്ടാരക്കര: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ പാ റൈറ്റേഴ്സ് ഫോറം’ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൊട്ടാരക്കരയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് രാജേന്ദ്രന് വയല അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോട്ടാത്തല വിജയന്, ഡോ. ജി.കെ കുഞ്ചാണ്ടീച്ചന്, മുരളി ആരംപുന്ന എന്നിവര്‍ സംസാരിച്ചു.
കൊല്ലം: കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി എ.ഹബീബ്സേട്ട് അനുശോചിച്ചു. നിസ്വാര്‍ഥവും സംശുദ്ധവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു കാര്‍ത്തികേയനെന്ന് സേട്ട് അനുസ്മരിച്ചു.
കൊട്ടാരക്കര : ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ മലയാളം ഐക്യവേദി കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ബാബു വെട്ടിക്കവല, സെക്രട്ടറി അനുപ്രസാദ് എഴുകോണ്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ പവിത്രേശ്വരം, കോട്ടാത്തല ശ്രീകുമാര്‍, നീലേശ്വരം സദാശിവന് എന്നിവര്‍ സംസാരിച്ചു.
ഇസ്കഫ് കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് രാജന് ബോധി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഉണ്ണിക്കൃഷ്ണ മേനോന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: