ആലപ്പുഴ: അമിത വേഗതയില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചു, ബസ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാര്‍ച്ച് ആറിന് വൈകിട്ട് 4.40 ഓടെ ദേശീയപാതയില്‍ നീര്‍ക്കുന്നത്തായിരുന്നു അപകടം. ഹരിപ്പാടു നിന്നും ആലപ്പുഴയ്ക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇതേസമയം സ്കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെഎസ്ആര്‍ടിസി ബസില്‍ അമ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് 20 മിനിറ്റോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. അമ്പലപ്പുഴ പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: