ചെങ്ങന്നൂര്‍: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി. ആല നെടുവരംകോട് തീര്‍ത്ഥം വീട്ടില്‍ ബൈജുകുമാര്‍ (33)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന് സിനില്‍ കുറുപ്പാണ് ചെങ്ങന്നൂര്‍ സിഐ: ബിനുകുമാറിന് പരാതി നല്‍കിയത്. ബൈജുകുമാറിനെ ഫെബ്രുവരി 27ന് പുലര്‍ച്ചെ 5.30ന് ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ തലേദിവസം പ്ലംബിങ് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ബൈജുകുമാറിനെ പുലിയൂര് കുളിയ്ക്കാംപാലം ജങ്ഷന് സമീപം കുളിയ്ക്കാംപാലം സ്വദേശികളായ സഹോദരങ്ങള്‍ ക്രൂരമായി മര്ദ്ദിച്ചിരുന്നുന്നു. ഇതാണ് ബൈജുകുമാറിന്റെ മരണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ബൈജുവിന് മരണംവരെ ശാരീരിക അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: