അമ്പലപ്പുഴ: അമ്പലപ്പുഴ, തോട്ടപ്പള്ളി പ്രദേശങ്ങള്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കാക്കാഴത്ത് അരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. മാര്‍ച്ച് അഞ്ചിന് രാവിലെ പത്തോടെ കാക്കാഴം മേല്‍പ്പാലത്തിന് സമീപത്ത് നിന്നും കഞ്ചാവുമായി കുറവന്തോട് ചൂളപ്പറമ്പ് കോളനിയില്‍ ഹാരിസി (31)നെയാണ് നര്‍ക്കോട്ടിക് ഡിവൈഎസ്പി നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് പിടികൂടിയത്.
66 പൊതികളിലായാണ് ഇയാള്‍ വില്പനയ്ക്ക് കഞ്ചാവ് എത്തിച്ചത്. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. തോട്ടപ്പള്ളി, വണ്ടാനം, വളഞ്ഞവഴി, തകഴി പ്രദേശങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ കഞ്ചാവ് വാങ്ങുവാന്‍ കാക്കാഴം മേല്‍പ്പാലത്തിന് സമീപം എത്തുകയാണ് പതിവ്.
ഇടുക്കിയില്‍ നിന്നും കിലോയ്ക്ക് 8,000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവര്‍ 16,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് നൂറിലികം പൊതികളില്‍ നിറച്ച് ഒരു പൊതിക്ക് 300 രൂപ പ്രകാരമാണ് വിറ്റഴിക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന കഞ്ചാവ് വില്പനയ്ക്കെതിരെ പോലീസ് നടപടിയെടുക്കാതിരുന്നതാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന അവസ്ഥയില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ പിടിക്കപ്പെട്ട ഹാരിസ് കഞ്ചാവ് വില്പനസംഘത്തിലെ ചെറു കണ്ണി മാത്രമാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: