മതേതര രാജ്യത്ത് മതംനോക്കി ആനുകൂല്യങ്ങള്‍ എന്തിനാണ് ? ഭാരതത്തില്‍ മൊത്തം ‘സാമ്പത്തിക അടിസ്ഥാനത്തില്‍’ സംവരണം നടപ്പാക്കണം. ജാതി-മത അടിസ്ഥാനത്തിലുള്ള സംവരണം എല്ലാം റദ്ദാക്കണം. ഇത് പറഞ്ഞതുകൊണ്ട് എന്നെ വര്‍ഗീയവാദിയാക്കരുത്. നല്ലതു പറയുന്നവരെ വര്‍ഗീയവാദി എന്ന് പറയുന്നു എങ്കില്‍ പറയട്ടെ.
മഹാരാഷ്ട്ര മാത്രമല്ല കേരളമടക്കം രാജ്യം മുഴുവന്‍ ജാതി-മത സംവരണം നിര്‍ത്തലാക്കണം. സംവരണം 10 വര്‍ഷത്തേക്ക് എന്നുപറഞ്ഞ് തുടങ്ങിയ ഏര്‍പ്പാടാണ്. ഇപ്പോള്‍ വര്‍ഷം 68 ആയി. ഇനീ ഈ ഏര്‍പ്പാട് വേണ്ട. ജോലികള്‍ക്ക് മീടുക്കന്മാരെ തെരഞ്ഞെടുക്കുക. അവര്‍ ഏത് മതവും ജാതിയുമാകട്ടെ. കഴിവായിരിക്കണം മാനദണ്ഡം. എത്രയോ അര്‍ഹരായവര്‍ ജീവിതം ഒരു കരക്കടുപ്പിക്കാനവാതെ ബുദ്ധിമുട്ടുന്നു. ഭാരതീയര്‍ തുല്യര്‍.
പ്രശാന്ത് ലാലൂ
ഭാരതത്തില്‍ സാമ്പത്തിക സംവരണമാണ് ആവശ്യം. പാവപ്പെട്ടവന്റെയും ന്യൂനപക്ഷത്തിന്റെയും പേരുപറഞ്ഞു സംവരണം നേടിയെടുക്കുന്ന മതമേലധ്യക്ഷന്മാര് തങ്ങളുടെ കൂടെനില്‍ക്കുന്ന ഒരു പാവപ്പെട്ടവനും ഒന്നും കൊടുക്കുന്നില്ല എന്നുള്ളത് സത്യം തന്നെ . അങ്ങനെയുള്ളപ്പോള്‍ മുന്നോക്ക വിഭാഗമാണെങ്കിലും പിന്നോക്ക വിഭാഗമാണെങ്കിലും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണമാണ് ആവശ്യം.
രാജു ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: