തിരുവനന്തപുരം: ചന്ദ്രബോസ് കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെട്ടുവെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്.
നിസാമുമായി ഡിജിപിക്കു നേരിട്ടു ബന്ധമുണ്ടെന്നും കേസില്‍ തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ ബലിയാടാക്കുകയായിരുന്നു എന്നും ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച തെളിവുകള്‍ അടങ്ങിയ സി.ഡി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.
തെളിവുകള്‍ നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൈമാറുമെന്നും ജോര്‍ജ് പറഞ്ഞു. നിസാമിനെ രക്ഷിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതിരുന്നതിനാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്.
ഡി.ജി.പി പലതവണ ശോഭാ സിറ്റിയില്‍ പോയിട്ടുണ്ട്. നിശാന്തിനിയെ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആക്കാനായിരുന്നു ഡിജിപിയുടെ താല്പര്യം. അതിനു വേണ്ടി ജേക്കബ് ജോബിനെ ബലിയാടാക്കുകയായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് നേതാക്കള്‍ക്ക് നിസാം ആറു കോടി രൂപ കൈക്കൂലി നല്‍കിയെന്നും ജോര്‍ജ് പറഞ്ഞു.
ചന്ദ്രബോസിനെ അപകടപ്പെടുത്തുമ്പോള്‍ നിസാമിന്റെ ഭാര്യ കാറിലുണ്ടായിരുന്നു. എന്നിട്ട് അവരെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. ഡി.ജി.പിയാണ് അവരെ രക്ഷിച്ചതെന്നും ജോര്‍ജ് ആരോപിച്ചു. നിസാമിനെ രക്ഷിക്കാന്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടപെട്ടുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: