ന്യൂദല്‍ഹി: ഒഡീഷയില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദുപരിഷത് നേതാവുമായിരുന്ന ശ്രീധര്‍ ആചാര്യ അന്തരിച്ചു. നാഗാലാന്‍ഡ് ഗവര്‍ണര്‍ പി. ബി. ആചാര്യയുടെ സഹോദരനാണ്.
ഉഡുപ്പിയില്‍ 1928-ല്‍ ജനിച്ച ആചാര്യ 1950 -ല്‍ ആര്‍എസ്എസ് പ്രചാരകനായി. നിലവില്‍ ഒഡീഷയില്‍ വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തനത്തിലായിരുന്നു. ഒഡീഷയില്‍ ജനസംഘത്തിന്റെ ആദ്യത്തെ സംഘടനാ സെക്രട്ടറിയായിരുന്നു ഈ ഇരട്ട ബിരുദധാരി.
ഒഡീഷയിലെ ബോലാംഗീറിലാണ് ആദ്യം പ്രചാരകനായിരുന്നത്. 1990 മുതല്‍ വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തനത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: