ഒരു ദൈവനിയോഗം പോലെയാണ് കോട്ടയം കോത്തല ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം മഠാധിപതി സൂര്യനാരായണ ദീക്ഷിതരെ എം.എസ്. സത്യരാജന്‍ കണ്ടുമുട്ടുന്നത്. സത്യരാജന്റെ വഴി ദൈവത്തിന്റെ വഴിയാണെന്ന് തിരിച്ചറിയാന്‍ ദീക്ഷിതര്‍ക്ക് അധികസമയം വേണ്ടിവന്നില്ല. തന്റെ കാലടികളില്‍ നമസ്ക്കരിച്ച യുവാവിനെ അദ്ദേഹം പിടിച്ചെഴുന്നേല്പിച്ചു. യുവാവ് പറഞ്ഞു: ഞാന്‍ വി.ആര്.എസ്. ശാസ്ത്രികളുടെ മകനാണ്.
ദീക്ഷിതര്‍: ഇപ്പോള്‍ വന്നത് നന്നായി. ഒരിക്കല്‍ മകന് നമ്മേ തേടിവരുമെന്ന് വി.ആര്.എസ്. ശാസ്ത്രികള്‍ 20 വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹം യുവാവിനെ ആശ്രമത്തിലേക്ക് കൂട്ടി. ‘ഇനി അലയേണ്ട. ഇവിടെ നിന്ന് ഭഗവാനെ പൂജിക്കാന്‍ പഠിക്കുക’. സത്യരാജന്‍ ആശ്രമത്തില്‍ കൂടി.
കേരളത്തില്‍ അറിയപ്പെടുന്ന ജ്യോതിഷികളില്‍ ഒരാളായിരുന്നു വി.ആര്.എസ്. ശാസ്ത്രികള്‍. 1961 വരെ വി.ആര്.എസ്. ശാസ്ത്രികള്‍ മാനേജിങ് എഡിറ്ററായി അസ്ട്രോളജിക്കല്‍ ന്യൂസ് എന്ന ജ്യോതിഷ മാസിക പുറത്തിറങ്ങിയിരുന്നു. ശാസ്ത്രികളുടെ മകനാണ് സത്യരാജന്‍. ക്രമേണ ആശ്രമം വിട്ട സത്യരാജന്‍ തന്റെ കര്‍മ്മങ്ങളില്‍ സജീവമായി. ക്ഷേത്ര സങ്കല്പത്തിന്റെ താന്ത്രികരഹസ്യം വെളിപ്പെടുത്തുന്ന ‘താന്ത്രിക ജ്ഞാനദര്‍പ്പണം’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ദേവാരാധനാ സംവിധാനത്തിന് ആധാരമായ ക്ഷേത്രങ്ങളെപ്പറ്റിയും ക്ഷേത്ര മാഹാത്മ്യങ്ങളെപ്പറ്റിയും താന്ത്രിക രഹസ്യങ്ങളെ കുറിച്ചും ഗുരുനാഥനില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് താന്ത്രികജ്ഞാന ദര്പ്പണത്തിലുള്ളത്.
രണ്ടു മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനും ജ്യോത്സ്യനുമായ എം.എസ്. സത്യരാജന്‍ തന്ത്രികള്‍. സനാതനധര്‍മ്മം സാര്‍വത്രികമായി പരിപാലിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഗുരുദേവ ഭക്തനെന്ന് സ്വയം പരിചയപ്പെടുത്തുന്നു. പ്രപഞ്ചത്തില്‍ നശിക്കാത്തതും നിത്യവുമായ വസ്തു സത്യം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. അസത്യമായ ഭാവത്തെ കാലദേശ ജാതിമത വര്ണാതീതമായി ഏതൊരാള്‍ക്കും എവിടെയും മനഃശാന്തിക്കും ജീവിത വിജയത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമായി പ്രാര്‍ത്ഥിക്കാവുന്ന പ്രാര്‍ത്ഥനാ ശ്ലോകമാണ് ദൈവദശകം. അതുകൊണ്ടുതന്നെ ‘ദൈവത്തെ കാണാം: ദൈവദശകത്തിലൂടെ’ എന്ന കൃതിയിലൂടെ പുതിയ വ്യാഖ്യാനവുമായി സത്യരാജന്‍ തന്ത്രികളെത്തി ആരാണ് ദൈവം? എന്താണ് ദൈവം? എവിടെയാണ് ദൈവം? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു. തിരുവനന്തപുരം ആര്യനാട് തോളൂര്‍ ചെമ്പകമംഗലം ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ഈ കൃതിയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്.
ആലപ്പുഴ പൊന്നാട് കാവുങ്കല്‍ മാടത്തറ വീട്ടില്‍ സത്യരാജന്‍ തന്ത്രികളുടെ ഭാര്യ സത്യമ്മ. സൂര്യകാന്ത്, സൂര്യകല എന്നിവരാണ് മക്കള്‍. മരുമകന് അനീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: