ന്യൂദല്‍ഹി: പുതിയ ട്രെയിനുകളും പാതകളും കൂടുതല്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുകയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
ബജറ്റില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കൊണ്ട് കാര്യമില്ല. അവ ഓടിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നഷ്ടം സഹിച്ച് ട്രെയിനുകള്‍ ഓടിക്കുന്നത് റെയില്‍വേയെ കൂടുതല്‍ സാമ്പത്തിക വിഷമത്തിലാക്കും. അതിനാലാണ് പുതിയ സമിതിയെ വച്ചതെന്നും റെയില്‍ മന്ത്രി വ്യക്തമാക്കി.
പുതിയ ട്രെയിനുകള്‍ക്കായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: