കൊല്‍ക്കത്ത: അഫ്ഘാനിസ്ഥാന്റെ മണ്ണില്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലായെന്ന് അഫ്ഘാന്‍ അംബാസഡര്‍ ഷെയ്ദ മുഹമ്മദ് അബ്ദാലി. നാറ്റോ സൈന്യത്തെ പിന്‍വലിക്കുന്നത് താലിബാന്റെ തിരിച്ചുവരവിന് കാരണമായേക്കുമെന്ന് ആശങ്കകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
ഇരുണ്ടയുഗത്തിലേക്ക് തിരിച്ചുപോകുവാന്‍ അഫ്ഘാനിസ്ഥാനെ അനുവദിക്കില്ല. ഭാരതം അഫ്ഘാനിസ്ഥാന്റെ നല്ല സുഹൃദ് രാജ്യമാണ്. ഭീകരതക്കെതിരായിട്ടാണ് അഫ്ഘാന്‍ ഇപ്പോള്‍ പൊരുതുന്നത്. കഴിഞ്ഞ 13-14 വര്‍ഷങ്ങളായിട്ട് താലിബാന് നശിപ്പിച്ച് സ്ഥാപനങ്ങള്‍ ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള കഠിന ശ്രമത്തിലാണ.
അഫ്ഘാനിസ്ഥാനില്‍ നാറ്റോയുടെ പരിശീലനം ലഭിച്ച സൈനികരായിരിക്കും താലിബാനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: